മൈസൂര്‍: മൈസൂറിലെ പെരിയപട്ടണത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മഗളി രവി(35) യുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി. ബിജെപി പ്രവര്‍ത്തകന്‍ കൂടിയായ രവി ഒരു യോഗം കഴിഞ്ഞ് വെള്ളിയാഴ്ച വൈകിട്ട് വീട്ടിലേക്ക് മടങ്ങുന്നത് കണ്ടവരുണ്ട് പിന്നെ മൃതദേഹമാണ് കാണുന്നത്.
കൊലപാതകമാണെന്ന സംശയത്തെത്തുടര്‍ന്ന് പോലീസ് കേസെടുത്തു. കൊലപാതകമാണെന്നാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആരോപണവും. പോലീസ് സ്‌റ്റേഷനില്‍ നിന്ന് കഷ്ടിച്ച് ഒന്നരക്കിലോമീറ്ററേ മൃതദേഹം കിടന്ന സ്ഥലത്തേക്കുള്ളൂ. സ്‌കൂട്ടറില്‍ പാടുകളുണ്ട്. അടുത്തിടെ ബെംഗളൂരുവില്‍ ആര്‍എസ്എസ് നേതാവ് രുദ്രേഷ്‌കുമാറിനെ അല്‍ ഉമ്മ ഭീകരര്‍ വധിച്ചിരുന്നു. കേരളവുമായി ബന്ധുള്ളവരാണ് കൊലയാളികളെന്ന് കണ്ടെത്തിയിട്ടുമുണ്ട്.
















