ന്യൂദല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ പരസ്യപ്പെടുത്തിയ എന്‍ഡിടിവി ഇന്ത്യയ്‌ക്ക് ഒരുദിവസത്തെ നിരോധനം ഏര്‍പ്പെടുത്തിയത് രാജ്യതാല്‍പ്പര്യപ്രകാരമെന്ന് കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി വെങ്കയ്യ നായിഡു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട നടപടിയാണ് .
തത്സമയ സംപ്രേഷണവുമായി ബന്ധപ്പെട്ട നിബന്ധനകള്‍ ലംഘിച്ചതിനാണ് എന്‍ഡിടിവി ഹിന്ദിക്കെതിരെ നടപടി സ്വീകരിച്ചത്. ഭീകരവിരുദ്ധ നടപടികളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ ചാനലുകളും നിയമപരമായി പ്രവര്‍ത്തിക്കണം. അതു ചെയ്യാതെ നടപടി വരുമ്പോള്‍ രാഷ്‌ട്രീയ പ്രേരിതമായി പ്രതികരിച്ചിട്ടു കാര്യമില്ലെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി.
നവംബര്‍ ഒമ്പതിന് ഉച്ചയ്‌ക്ക് ഒരു മണി മുതല്‍ 10ന് ഉച്ചയ്‌ക്ക് ഒരു മണി വരെയാണ് എന്‍ഡിടിവിയുടെ സംപ്ര ക്ഷണം തടഞ്ഞുകൊണ്ട് ശിക്ഷാ നടപടി.
ജനുവരി രണ്ടിന് നടന്ന പത്താന്‍കോട്ട് സൈനിക ആസ്ഥാനത്തിന്റെ തന്ത്രപ്രധാന വിവരങ്ങള്‍ ചാനലിലൂടെ തത്സമയം പുറത്തുവിട്ടതിന്റെ പേരിലാണ് മന്ത്രിതല സമിതി ചാനലിനെതിരെ ശിക്ഷാ നടപടി പ്രഖ്യാപിച്ചത്.
മുന്‍ സര്‍ക്കാരുകളുടെ കാലത്തും ടിവി ചാനലുകള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ ഉണ്ടായിട്ടുണ്ട്. അര്‍ദ്ധനഗ്ന ദൃശ്യം സംപ്രക്ഷണം ചൈയ്തതിന് എഫ്ടിവിക്കെതിരെയും ഭാരതത്തിന്റെ തെറ്റായ മാപ്പ് പ്രസിദ്ധീകരിച്ച അല്‍ജസീറ ടിവിക്കും സമാന നടപടികള്‍ യുപിഎ ഭരണകാലത്ത് നേരിടേണ്ടിവന്നിരുന്നു.
















