ന്യൂദല്‍ഹി: വിവാദ ഇസ്ലാം മതപണ്ഡിതന്‍ സക്കീര്‍ നായിക്കിന്റെ വിദ്യാഭ്യാസ ട്രസ്റ്റിനുള്ള വിദേശ ഫണ്ട് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു. ഐആര്‍എഫ് എഡ്യൂക്കേഷന്‍ ട്രസ്റ്റിന് വിദേശത്തുനിന്നും ലഭിച്ചിരുന്ന സംഭാവനകളാണ് സര്‍ക്കാര്‍ തടഞ്ഞത്.
വിദേശ ഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇനി ഐആര്‍എഫ് ട്രസ്റ്റിന് വിദേശത്തനിന്നും പണം ലഭിക്കണമെങ്കില്‍ സര്‍ക്കാരില്‍നിന്നും മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ട്.
സക്കീര്‍ നായിക്കിനെതിരെ യുവാക്കളെ തീവ്രവാദത്തിനു പ്രോത്സാഹിപ്പിക്കുന്നെന്നാരോപിച്ച് അന്വേഷണം നടന്നുവരികയാണ്.
















