അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിനു സമീപം ധോല്‍ക്കയില്‍ മിനി വാന്‍ ട്രക്കുമായി കൂട്ടിയിടിച്ച് 14 പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക്പരിക്കേറ്റു.വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.
മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ ട്രക്ക് മിനിവാനില്‍ ഇടിച്ചുകയറുകയായിരുന്നു. വാനില്‍ 17 പേരാണ് ഉണ്ടായിരുന്നത്.ഗുരുതരമായി പരിക്കേറ്റവരെ അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാജ്‌കോട്ട് സോക്ദയിലെ അഞ്ചു കുടംബത്തില്‍ നിന്നുള്ളവരാണ് അപകടത്തില്‍ പെട്ടത്. കുടുംബങ്ങള്‍ ഗുജറാത്തിലെ പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമായ പഞ്ച്മഹലിലെ പാവാഗദ് സന്ദര്‍ശിച്ച് മടങ്ങവെയാണ് അപകടം നടന്നത്. മരിച്ചവരില്‍ ഒമ്പതു പേര്‍ ജിഞ്ചാരിയ കുടുംബത്തില്‍ നിന്നുള്ളവരാണ്.
















