Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മലയാളത്തോടുള്ള അവഗണനയ്‌ക്ക് കാരണം മാനസികഅടിമത്തം : ടി.പത്മനാഭന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2016, 12:49 am IST
inKannur

കണ്ണൂര്‍: മാതൃഭാഷയോടുള്ള മലയാളികളുടെ അവഗണനയ്‌ക്ക് കാരണം മാനസിക അടിമത്തത്തമാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ ടി.പത്മനാഭന്‍ പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വജ്രകേരളം-മലയാളദിനം -ഭരണഭാഷാവാരാചരണത്തിന്റെ ഭാഗമായി ജില്ലാ ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ലൈബ്രറി കൗണ്‍സില്‍, കൃഷ്ണമേനോന്‍ കോളേജ് മലയാള വിഭാഗം എന്നിവയുമായി സഹകരിച്ചാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

സ്വാതന്ത്ര്യം ലഭിച്ച് ആറുപതിറ്റാണ്ടിലേറെ പിന്നിട്ടിട്ടും മാനസികമായ അടിമത്തത്തില്‍ നിന്ന് നാം ഇനിയും മോചിതരായിട്ടില്ല.ഡാഡി മമ്മി സംസ്‌കാരം അതിന്റെ വ്യക്തമായ പ്രതിഫലനമാണ്. മാതൃഭാഷ പഠിക്കാതെ ബിരുദം നേടാന്‍ കഴിയുന്ന ഏക സംസ്ഥാനമാണ് കേരളം. നൂതനപഠനങ്ങളും പരിപാടികളും തയ്യാറാക്കി ഭാഷയുടെ വികസനത്തിന് പുതുതലമുറ ശ്രമിക്കണം. പദവി നല്‍കപ്പെടുന്നതിന് മുന്‍പ് തന്നെ മലയാളം ശ്രേഷ്ഠഭാഷയാണ്, എന്നാല്‍ മലയാളഭാഷയുടെ ഉയര്‍ച്ചയ്‌ക്ക് കാര്യമായ നടപടികള്‍ ഒന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ മലയാളം ഒന്നാം ഭാഷയാകുന്നതില്‍ താല്‍പ്പര്യമില്ലാത്തവരാണ് ഉന്നത ഉദ്യേഗസ്ഥരില്‍ പലരും. മാതൃഭാഷയുടെ വളര്‍ച്ചയ്‌ക്ക് മലയാളികള്‍ ഒന്നായി പരിശ്രമിക്കണമെന്നും ടി.പത്മനാഭന്‍ പറഞ്ഞു.

ഭരണഭാഷ, കോടതി വ്യവഹാരഭാഷ എന്നിവ മലയാളത്തിലാക്കണമെന്നത് ഏറെക്കാലമായുള്ള ആവശ്യമാണ്. വിദ്യാഭ്യാസ മേഖലയില്‍ വന്‍പുരോഗതി നേടി എന്ന് പറയപ്പെടുമ്പോഴും വായിച്ചാല്‍ മനസിലാകാത്ത തരത്തിലാണ് ഇന്നും കോടതി ഭാഷ. സയന്‍സ് വിഷയങ്ങള്‍ മലയാളത്തില്‍ പഠിപ്പിക്കാന്‍ പറ്റില്ലെന്നതാണ് മറ്റൊരു പൊള്ളയായ വാദം. ലോകോത്തര യൂനിവേഴ്‌സിറ്റികള്‍ നമ്മുടെ നാടുകളില്‍ ഇല്ലാതെ പോകുന്നത് ഇത്തരം തെറ്റിദ്ധാരണകള്‍ കൊണ്ടാണെന്നും ടി.പത്മനാഭന്‍ പറഞ്ഞു. സ്വന്തം ഭാഷയുടെ മഹത്വത്തെക്കുറിച്ച് ബോധവാന്മാരാകാത്തിടത്തോളം കാലം വാരാചരണങ്ങളില്‍ മാത്രമായി ഭാഷാ സ്‌നേഹം ഒതുങ്ങിപ്പോകുമെന്നും ടി.പത്മനാഭന്‍ ഓര്‍മ്മിപ്പിച്ചു.

ചടങ്ങില്‍ കെ.എം രാഘവന്‍ നമ്പ്യാര്‍, ഞാറ്റ്യേല ശ്രീധരന്‍ എന്നിവരെ ആദരിച്ചു.ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കവിയൂര്‍ രാജഗോപാലന്‍ അധ്യക്ഷതവഹിച്ചു. മാതൃഭാഷ, സംസ്‌കാരം എന്ന വിഷയത്തില്‍ മലയാള സര്‍വ്വകലാശാല സംസ്‌കൃത പൈതൃകപഠന വിഭാഗം മേധാവി ഡോ.കെ.എം ഭരതന്‍ പ്രഭാഷണം നടത്തി. മുരളി കാടാച്ചിറ അമ്മ മലയാളം കവിത അവതരിപ്പിച്ചു. പയ്യന്നൂര്‍ കുഞ്ഞിരാമന്‍, പ്രൊഫ. എ.പി ശ്രീകല, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ ബൈജു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ പതനാഭന്‍, അസി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.പി അബ്ദുള്‍ കരീം എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.