ന്യൂദല്‍ഹി: ആംആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ അഭിഭാഷക നിയമനങ്ങള്‍ ലഫ്.ഗവര്‍ണ്ണര്‍ നജീബ് ജങ് റദ്ദാക്കി. സുപ്രീംകോടതിയിലെ കേസുകള്‍ വാദിക്കുന്നതിനായി സര്‍ക്കാര്‍ നിയമിച്ച 15 അഭിഭാഷകരുടെ നിയമനങ്ങളാണ് ലഫ്. ഗവര്‍ണ്ണര്‍ റദ്ദാക്കിയത്.
അഡ്വക്കേറ്റ് ഓണ്‍ റിക്കോര്‍ഡ് ആയി 3 അഭിഭാഷകരെയും 12 കൗണ്‍സിലര്‍മാരെയുമാണ് എഎപി സര്‍ക്കാര്‍ നിയമിച്ചത്. എന്നാല്‍ കേന്ദ്രനിയമ മന്ത്രാലയവുമായി കൂടിയാലോചിക്കാതെയാണ് നിയമനങ്ങളെന്ന് കണ്ടെത്തിയാണ് നിയമനങ്ങളെല്ലാം ലഫ്. ഗവര്‍ണ്ണര്‍ റദ്ദാക്കിയത്. അഭിഭാഷക നിയമനങ്ങള്‍ റദ്ദാക്കിയ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും വിഷയത്തെപ്പറ്റി കൂടുതലറിയില്ലെന്നും ദല്‍ഹി ആഭ്യന്തരമന്ത്രി സത്യേന്ദര്‍ ജയിന്‍ പറഞ്ഞു. ലഫ്. ഗവര്‍ണ്ണറുടെ നടപടി പരിശോധിച്ചുവരികയാണെന്നും സത്യേന്ദര്‍ ജയിന്‍ പറഞ്ഞു.
















