Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ക്ലാസ്സ് മുറികളെ ചൊല്ലി തര്‍ക്കം: അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മില്‍ ഉന്തുംതള്ളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2016, 08:30 pm IST
inKasargod

കാസര്‍കോട്: ചന്ദ്രഗിരി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുതുതായി ഉദ്ഘാടനെ ചെയ്ത ഒരു കെട്ടിടത്തിലെ ക്ലാസ്സ് മുറികള്‍ വിട്ട് കൊടുക്കുന്നത് സംബന്ധിച്ച് ഹൈസ്‌കൂള്‍ അധ്യാപകരും ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളും തമ്മില്‍ ഉന്തും തളളുമുണ്ടായി. സമരം നടത്തിയ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററേയും അധ്യാപകനേയും കയ്യേറ്റം ചെയ്തുവെന്നാണ് ആരോപണം. പരിക്കേറ്റ ഹെഡ്മാസ്റ്റര്‍ വി ഇബ്രാഹിം (45), അധ്യാപികന്‍ പി ടി സണ്ണി (50) എന്നിവര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

അധ്യാപകരുടെ മര്‍ദനമേറ്റ രണ്ട് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കുന്ന് സ്വദേശികളും പ്ലസ്ടു വിദ്യാര്‍ത്ഥികളുമായ മുഹമ്മദ് അഷ്‌റഫ്(17), റാഷിദ്(17) എന്നിവരെയാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഇബ്രാഹീമും അധ്യാപകനായ സണ്ണിയും ചേര്‍ന്ന് സ്‌കൂള്‍ കെട്ടിടത്തിന്റെ പുതിയ ബ്ലോക്കില്‍ ഫ്‌ളെക്‌സ് സ്ഥാപിച്ചതിന്റെ പേരില്‍ മര്‍ദിച്ചുവെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. അധ്യാപകന്‍ സണ്ണി ചൂരല്‍ കൊണ്ടടിച്ചതായി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു. വിദ്യാര്‍ത്ഥികളെ നേരിടാന്‍ സംഭവ സ്ഥലത്ത് അധ്യാപകന്‍ ചൂരലുമായി നില്‍ക്കുന്ന ഫോട്ടോ രക്ഷിതാക്കള്‍ പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇതേ ആവശ്യം ഉന്നയിച്ച് ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ പഠിപ്പ് മുടക്കി സമരം നടത്തിയിരുന്നു. കെട്ടിടം വിട്ടു നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കം പരിഹരിക്കാന്‍ കഴിയാത്തതിനാല്‍ ഇന്നലെയും കുട്ടികള്‍ പഠിപ്പ് മുടക്ക് സമരം നടത്തുകയായിരുന്നു. പഠിപ്പ് മുടക്കിയ വിദ്യാര്‍ത്ഥികള്‍ ഹെഡ്മാസ്റ്ററേയും അധ്യാപകനേയും കയ്യേറ്റം ചെയ്തുവെന്നാണ് പരാതി. ഉദ്ഘാടനം കഴിഞ്ഞ മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയും രണ്ടാമത്തെ നിലയും കെട്ടിട പരിമിതിയുള്ള ഹൈസ്‌കൂളിന് ആവശ്യമുണ്ടെന്നും മറ്റു ചെറിയ ബ്ലോക്കും മുകളിലത്തെ നിലയും ഹയര്‍സെക്കണ്ടറിക്ക് അനുവദിക്കാമെന്നായിരുന്നു ഹെഡ്മാസ്റ്ററും മറ്റും അറിയിച്ചത്. അതേസമയം മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ താഴത്തെ നില ഹയര്‍സെക്കണ്ടറി വിഭാഗത്തിന് വേണമെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെയും ഹയര്‍സെക്കണ്ടറി അധ്യാപകരുടേയും നിലപാട്.

ഹൈസ്‌കൂളിന് രണ്ട് വര്‍ഷംമുമ്പ് സ്മാര്‍ട്ട് ക്ലാസ് റൂം അനുവദിക്കുന്നതിനുള്ള ഉപകരണങ്ങളും മറ്റും ജില്ലാ പഞ്ചായത്ത് അനുവദിച്ചിരുന്നു. അതുകൊണ്ടു തന്നെ ഫിഷറീസ് വകുപ്പ് ജില്ലാ പഞ്ചായത്തിന് കെട്ടിടം കൈമാറിയപ്പോള്‍ കെട്ടിടങ്ങളുടെ താക്കോല്‍ ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററെയാണ് ഏല്‍പിച്ചിരുന്നത്. ഹയര്‍സെക്കണ്ടറി വിഭാഗവും ഹൈസ്‌കൂള്‍ വിഭാഗവും കെട്ടിടത്തിന് അവകാശവാദം ഉന്നയിച്ചതോടെയാണ് ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ കെട്ടിടം വിട്ടു കിട്ടാനായി സമരരംഗത്തിറങ്ങിയത്. ഹൈസ്‌കൂളിന് ചെറിയ കെട്ടിടം നല്‍കാമെന്നായിരുന്നു ഹയര്‍സെക്കണ്ടറി വിഭാഗത്തിന്റെ നിലപാട്. കംപ്യൂട്ടര്‍ ലാബ്, സ്റ്റാഫ് റൂം എന്നിവയ്‌ക്ക് മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ താഴത്തെ നില അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങിയത്. വിദ്യാര്‍ത്ഥികളെ സമരത്തിലേക്ക് തള്ളിവിട്ടത് ഹയര്‍സെക്കണ്ടറി അധികൃതരും പിടിഎ കമ്മറ്റിയിലെ ചില ഭാരവാഹികളുമാണെന്ന് ഹൈസ്‌കൂള്‍ വിഭാഗം അധികൃതര്‍ ആരോപിക്കുന്നു. പിന്നീട് ഇക്കാര്യത്തില്‍ സമവായം ഉണ്ടാക്കാന്‍ ശ്രമിച്ചുവെങ്കിലും ഹയര്‍സെക്കണ്ടറി അധികൃതരുടെ ഒത്തുതീര്‍ത്ത് ഫോര്‍മുലയ്‌ക്ക് വിദ്യാര്‍ത്ഥികള്‍ വഴങ്ങാതിരുന്നതോടെയാണ് വിദ്യാര്‍ത്ഥികള്‍ അധ്യാപകനെ കയ്യേറ്റം ചെയ്തത്. കയ്യേറ്റം ചെയ്ത സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഹെഡ്മാസ്റ്റര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററേയും അധ്യാപകരേയും തങ്ങള്‍ കയ്യേറ്റം ചെയ്തിട്ടില്ലെന്നും കെട്ടിടത്തില്‍ കെട്ടിയ ഫഌക്‌സ് കീറി നശിപ്പിച്ചപ്പോള്‍ അധ്യാപകരെ മാറ്റുകയാണ് ചെയ്തതെന്നുമാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ജില്ലാ പഞ്ചായത്ത് കെട്ടിടം കൈമാറുമ്പോള്‍ രണ്ട് ക്ലാസ്സ് മുറികള്‍ ഹൈസ്‌കൂള്‍ വിഭാഗത്തിനും ഏഴ് ക്ലാസ്സ് മുറികള്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തിനും നല്‍കണമെന്നാണ് പറഞ്ഞിരുന്നത്. സമരം നടക്കുന്നതറിഞ്ഞ് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്‌കൂളിലെത്തിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

Kerala

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.