Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ശബരിമലതീര്‍ത്ഥാടനം വന്നെത്തി; ഇടത്താവളം ഒരുക്കാതെ അധികൃതര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2016, 02:40 pm IST
in Kollam

പത്തനാപുരം: ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം. ഇത്തവണയും ഇടത്താവളം ഒരുങ്ങിയിട്ടില്ല. കല്ലുംകടവ് കേന്ദ്രമാക്കി പത്തനാപുരത്ത് ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഇടത്താവളം നിര്‍മ്മിക്കുമെന്ന എംഎല്‍എയുടേയും പത്തനാപുരം ഗ്രാമപഞ്ചായത്തിന്റെയും പദ്ധതികള്‍ ഇക്കുറിയും പ്രഖ്യാപനത്തിലൊതുങ്ങി. അയ്യപ്പഭക്തര്‍ക്ക് വിശ്രമിക്കുവാനും വിരിവയ്‌ക്കാനും മേഖലകളിലെ കടത്തിണ്ണകളും മരത്തണലും തന്നെ ശരണം എന്ന അവസ്ഥയിലാണ്. കഴിഞ്ഞവര്‍ഷം ബിജെപിയും വിവിധ ഹിന്ദുസംഘടനകളും ഇടത്താവളത്തിനായി നിരവധി സമരപരിപാടികള്‍ നടത്തിയിരുന്നു. വരും വര്‍ഷം പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്ന് അന്ന് ചില പ്രഖ്യാപനങ്ങള്‍ നടത്തിയതല്ലാതെ യാതൊരു നടപടികളും നാളിതുവരെ ഉണ്ടായിട്ടില്ല. അന്നത്തെ സമരങ്ങള്‍ക്കിടെ കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കല്ലുംകടവിലെ റവന്യൂ പുറംപോക്ക് ഭൂമി ഇടത്താവളം നിര്‍മിക്കുന്നതിനായി അളന്ന് തിരിച്ചിരുന്നു. എന്നാല്‍ പിന്നീട് തുടര്‍നടപടികളുണ്ടാകാത്തത് മൂലം ഈ പദ്ധതി പ്രഖ്യാപനത്തില്‍ അവസാനിച്ചു.

വര്‍ഷങ്ങളായി പത്തനാപുരം ഗ്രാമപഞ്ചായത്ത് എല്ലാ ബജറ്റിലും കല്ലുംകടവില്‍ ഇടത്താവളം നിര്‍മിക്കാന്‍ തുക വകയിരുത്താറുണ്ട്. കഴിഞ്ഞവര്‍ഷവും അഞ്ച് ലക്ഷം രൂപ ഇതിനായി വകയിരുത്തിയിരുന്നു. എന്നാല്‍ നാളിതുവരെയായി ഒരുരൂപ പോലും ചിലവഴിച്ചിട്ടില്ല. മുന്‍ വര്‍ഷങ്ങളിലേതു പോലെ ഇക്കുറിയും ഇതിനായി നീക്കി വച്ചിരിക്കുന്ന പണം വര്‍ഷാവസാനം വകമാറ്റി ചെലവാക്കും. ഈ വര്‍ഷത്തെ ശബരിമല മണ്ഡലകാല തീര്‍ത്ഥാടനം ആരംഭിക്കാന്‍ രണ്ടാഴ്ച മാത്രമാണുള്ളത്.

പ്രഖ്യാപനങ്ങളല്ലാതെ തുടര്‍നടപടികള്‍ ഒന്നുമില്ല. തമിഴ്‌നാട്, ആന്ധ്ര, കര്‍ണ്ണാടക തുടങ്ങിയ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് ദിനവും ഇതുവഴിയെത്തുന്നത്. കല്ലുംകടവില്‍ പഞ്ചായത്ത് ഭൂമിയും റവന്യൂ പുറംപോക്ക് ഭൂമിയും ഇഷ്ടംപോലെ വെറുതെ കിടക്കുമ്പോഴാണ് പദ്ധതി നടപ്പിലാക്കാതെ പ്രഖ്യാപനത്തിലൊതുക്കുന്നത്.

പഞ്ചായത്ത് ബജറ്റില്‍ വകയിരുത്തിയ തുക മുഴുവന്‍ ചിലവഴിച്ചില്ലെങ്കിലും കുറച്ച് വിനിയോഗിച്ച് കല്ലുംകടവിലെ പഴയ പാലവും പരിസരവും വൃത്തിയാക്കി പാലത്തിനോട് ചേര്‍ന്ന് തോട്ടിലേക്ക് ഇറങ്ങുന്നതിനായി പടവുകള്‍ നിര്‍മ്മിച്ച് കുളിക്കുന്നതിനുളള സൗകര്യമൊരുക്കാം. അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ സ്വകാര്യബസ് സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യാം. പണിതീര്‍ന്ന് കിടക്കുന്ന സാസ്‌കാരിക നിലയത്തില്‍ വരുന്ന രണ്ട് മാസക്കാലത്തേക്ക് വിരിവക്കുന്നതിനും വിശ്രമിക്കുന്നതിനുമായുള്ള വേണ്ട ക്രമീകരണങ്ങളും ചെയ്യാനാകും. മണ്ഡലകാലത്തിന് മുന്‍പ് തീര്‍ത്ഥാടകര്‍ക്ക് ഇടത്താവള സൗകര്യമൊരിക്കിയില്ലങ്കില്‍ ശക്തമായ സമരപാടികളുമായി ബിജെപി രംഗത്തിറങ്ങുമെന്ന് പഞ്ചായത്ത് സമിതി പ്രസിഡന്റ് സതീഷ് മഞ്ചളളൂര്‍, ജനറല്‍ സെക്രട്ടറി വിഷ്ണു പുന്നക്കര എന്നിവര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

Kerala

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

India

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

Kerala

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

Kerala

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

പുതിയ വാര്‍ത്തകള്‍

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

ഇറക്കുമതി മരുന്നുകളുടെ ഉപയോഗ കാലാവധി 12 മാസമാക്കുന്നു

പഞ്ചായത്തിന്റെ പണം തട്ടിയ ഡിവൈഎഫ്‌ഐ നേതാവ് റിമാന്‍ഡില്‍; മുതിര്‍ന്ന നേതാക്കളിലേക്കും അന്വേഷണം നീളും

അയോദ്ധ്യ: ക്ഷേത്രസ്വത്തിന്റെ അപഹരണവുമായി ബന്ധമുള്ള ഒരാളെയും വെറുതെവിടില്ല-യോഗി

തിരഞ്ഞെടുപ്പിൽ വിജയിച്ച കൊളംബിയൻ പ്രസിഡൻ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി : ലാറ്റിനമേരിക്കൻ രാജ്യവുമായി മികച്ച ബന്ധം ഉറപ്പാക്കും

തിരുമാന്ധാംകുന്ന് ക്ഷേത്ര ഭരണം ട്രസ്റ്റി ഏറ്റെടുത്തതായുള്ള
അറിയിപ്പില്‍ ട്രസ്റ്റി എം.സി. ശ്രീധരവര്‍മ്മരാജ ഒപ്പുവെക്കുന്നു

തിരുമാന്ധാംകുന്ന് ഭരണം ഏറ്റെടുത്ത് ട്രസ്റ്റി കുടുംബം; പിടിവിടാതെ ദേവസ്വം ബോര്‍ഡ്

മഴയിലെ കുറവില്‍ താളംതെറ്റി കൃഷി; ഓണക്കാല കൃഷി പ്രതിസന്ധിയില്‍, അത്തപ്പൂക്കളമൊരുക്കാനുള്ള പൂകൃഷിയും വെല്ലുവിളിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.