13-പേര്‍ ചൈനയിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ഗ്യാസ് പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചത്. 20 പേര്‍ ഇപ്പോഴും കുടുങ്ങി കിടക്കുകയാണ്. തിങ്കളാഴ്ച അതിരാവിലെയാണ് അപകടം നടന്നത്.
19-വയസുകാരി അതിര്‍ത്തിയിലുണ്ടായ പാക് വെടിവെയ്‌പ്പില്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ഭാരതസൈനികനും സ്ത്രീയും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ രണ്ട് പ്രദേശവാസികള്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്.
30- കോടി കുട്ടികള്‍ ശ്വസിക്കുന്നത് വിഷമയമായ വായുവെന്ന് പഠനം. അപകടകരമായ നിലയില്‍ വിഷാംശം കലര്‍ന്ന വായു ശ്വസിച്ചാണ് 30 കോടിയോളം കുട്ടികള്‍ ഈ ലോകത്ത് ജീവിക്കുന്നതെന്ന് യുണിസെഫ് നടത്തിയ പഠനത്തില്‍ പറയുന്നു.
35-വര്‍ഷമായി നടക്കുന്ന ഷാര്‍ജ പുസ്തകോത്സവത്തിന് ഷാര്‍ജ എക്‌സ്‌പോയില്‍ തിരിതെളിയുമ്പോള്‍ അത് മലയാളികളുടെ ഉത്സവമായി മാറുകയാണ്. മലയാളത്തില്‍ നിന്നും നിരവധി പുസ്തകങ്ങളാണ് ഈ അന്താരാഷ്‌ട്ര മേളയില്‍ പരിചയപ്പെടുത്തുന്നത്.
54-പോയന്റ് നഷ്ടത്തില്‍ സെന്‍സെക്‌സ് ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 53.60 പോയന്റ് താഴ്ന്ന് 27876.61 ലെത്തിയിരുന്നു. ടെക്, എഫ്എംസിജി, ഫാര്‍മ, ബാങ്ക് എന്നീ വിഭാഗങ്ങളിലെ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
















