കറുകച്ചാല്‍: രണ്ടു വര്‍ഷം നീണ്ടു നില്ക്കുന്ന നെടുങ്ങാടപ്പള്ളി സിഎംഎസ് ഹൈസ്കൂളിന്റെ ശതാബ്ദി ആഘോഷം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. സിഎസ്ഐ ഡെപ്യൂട്ടി മേഡറേറ്റര്‍ ബിഷപ്പ് റവ: തോമസ് കെ.ഉമ്മന്‍ അദ്ധ്യക്ഷത വഹിച്ചു. ശതാബ്ദി പ്രോജക്ട് ഉദ്ഘാടനം ഡോ.എന്‍.ജയരാജ് എംഎല്‍എ നിര്‍വ്വഹിച്ചു. ശതാബ്ദി ലോഗോ പ്രകാശനം വിനു ഏബ്രഹാം നിര്‍വ്വഹിച്ചു. കലാ സാംസ്ക്കാരിക വേദി അരങ്ങ് ചലച്ചിത്ര സംവിധായകന് ജോണി ആന്റണി ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: