Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

റേഷനരി സ്തംഭനം: ബിജെപി മാര്‍ച്ചില്‍ ജനരോഷമിരമ്പി ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കാത്തത് അഴിമതി നടത്താന്‍: അഡ്വ.കെ.ശ്രീകാന്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2016, 06:09 pm IST
in Kasargod

കാസര്‍കോട്: കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഭക്ഷ്യ സുരക്ഷാ നിയമം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാത്തത് അഴിമതി നടത്താനാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. റേഷന്‍ അരി സ്തംഭനത്തിനെതിരെ ബിജെപി കാസര്‍കോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിന്റെ പുതിയ നിര്‍ദ്ദേശമായ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കിയാല്‍ തട്ടിപ്പും അഴിമതിയും നടത്താന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയില്ല. റേഷന്‍ വിതരണത്തില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് മാറിമാറി ഭരിച്ച് ഇടത് വലത് മുന്നണികള്‍ നടത്തി വന്നത്. തട്ടിപ്പ് നടത്തി പാര്‍ട്ടി ഫണ്ടിലേക്കും സ്വന്തം കീശയിലേക്കും പണമൊഴുക്കുകയാണ് യുഡിഎഫും എല്‍ഡിഎഫും ചെയ്ത് വരുന്നത്. ആധുനിക സംവിധാനങ്ങള്‍ നടപ്പിലാക്കിയാല്‍ തട്ടിപ്പ് നടത്താന്‍ സാധിക്കില്ലെന്ന ഉത്തമ ബോധ്യമുള്ളത് കൊണ്ടാണ് ബോധപൂര്‍വ്വം ഇത് നടപ്പിലാക്കാതെ നീട്ടി കൊണ്ട് പോകുന്നത്. റേഷന്‍ കാര്‍ഡ് വിതരണത്തില്‍ സാങ്കേതികത്വം പറഞ്ഞ് നീട്ടി കൊണ്ട് പോകുന്നത് അഴിമതി നടത്താന്‍ വേണ്ടിയാണ്. സ്വന്തം അഴിമതി മറച്ച് വെയ്‌ക്കാന്‍ വേണ്ടിയാണ് കേന്ദ്ര സര്‍ക്കാറിനെതിരെ കള്ള പ്രചരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അഴിച്ച് വിടുന്നത്. എപിഎല്‍ ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് നല്‍കി വരുന്ന സബ്‌സിഡി സംസ്ഥാന സര്‍ക്കാര്‍ വഹിച്ച് അരി വിതരണം നടത്തണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു. അപാകതകള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

ബിജെപി സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാര്‍ അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു എളക്കുഴി, ജില്ലാ വൈസ് പ്രസിഡണ്ട് ജനനി എന്നിവര്‍ സംസാരിച്ചു. ബിജെപി ദേശീയ സമിതിയംഗം എം സജ്ജീവ ഷെട്ടി, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ നഞ്ചില്‍ കുഞ്ഞിരാമന്‍, രാമപ്പ മഞ്ചേശ്വരം, ശിവകൃഷ്ണ ഭട്ട്, ഒബിസി മോര്‍ച്ചാ ജില്ലാ പ്രസിഡണ്ട് എന്‍.സതീശന്‍, എസ് സി എസ്ടി മോര്‍ച്ചാ ജില്ലാ പ്രസിഡണ്ട് എ.കെ.കയ്യാര്‍, യുവമോര്‍ച്ചാ സംസ്ഥാന സെക്രട്ടറി എ.പി.ഹരീഷ്, ജില്ലാ പ്രസിഡണ്ട് പി.ആര്‍.സുനില്‍, ബിജെപി ജില്ലാ ട്രഷറര്‍ ജി.ചന്ദ്രന്‍, ഉദുമ മണ്ഡലം പ്രസിഡണ്ട് കെ.ടി.പുരുഷോത്തമന്‍ എന്നിവര്‍ സംബന്ധിച്ചു. കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സുധാമ ഗോസാഡ സ്വാഗതവും, ജനറല്‍ സെക്രട്ടറി ഹരീഷ് നാരംപാടി നന്ദിയും പറഞ്ഞു.

കാഞ്ഞങ്ങാട്: റേഷനരി സ്തംഭനത്തിനെതിരെ ബിജെപി കാഞ്ഞങ്ങാട് താലൂക്ക് സപ്ലൈ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ബിജെപി ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന്‍ ഉദ്ഘാടനം ചെയ്തു. റേഷനരി സതംഭനത്തിന് കാരണക്കാരായ എല്‍ഡിഎഫ് സര്‍ക്കാര്‍ പാവപ്പെട്ട ജനങ്ങളുടെ ശാപമായി മാറിയിരിക്കുകയാണെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. അഴിമതി നടത്തിയതിന് രാജിവെച്ച് പുറത്തു പോയാണ് ഭരണത്തിന്റെ നൂറാം ദിവസം എല്‍ഡിഎഫ് സര്‍ക്കാര്‍ ആഘോഷിച്ചതെന്ന് ധര്‍ണയെ അഭിസംബോധന ചെയ്ത് സംസാരിച്ചു കൊണ്ട് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ പറഞ്ഞു. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന അരി വിതരണവും നിര്‍ത്തലാക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ കാരണക്കാരായി.

ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ സംസ്ഥാനത്തെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കേന്ദ്രം അനുവദിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ അനധികൃതമായി വിതരണം ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അരി വിതരണം നിര്‍ത്തലാക്കിയത്. ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍പ്പെടുത്താന്‍ കേരളത്തിലെ എപിഎല്‍ ബിപിഎല്‍ പട്ടിക തരം തിരിച്ചുനല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ പല അവധികളും യുഡിഎഫ് എല്‍ഡിഎഫ് സര്‍ക്കാരുകള്‍ക്ക് പാലിക്കാന്‍ സാധിക്കാത്തതും അരിവിതരണം നിര്‍ത്തലാക്കാന്‍ കാരണമായി. ഇതിനെ ബിജെപി സര്‍ക്കാറിന്റെ ജനദ്രോഹ നയമായി കുപ്രചാരണം നടത്തുകയാണ് എല്‍ഡിഎഫ് സര്‍ക്കാരും സിപിഎമ്മും ചെയ്യുന്നതെന്നും ഇത് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് താലൂക്ക് ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തുന്നതെന്നും എ.വേലായുധന്‍ പറഞ്ഞു. കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് എന്‍.മധു അധ്യക്ഷത വഹിച്ചു. കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡണ്ട് ഇ.കൃഷ്ണന്‍, ബിജെപി ജില്ലാ സെക്രട്ടറിമാരായ കെ.കുഞ്ഞിരാമന്‍, ശോഭന.കെ, എം.ബല്‍രാജ്, സംസ്ഥാന കൗണ്‍സില്‍ അംഗം എസ്.കെ.കുട്ടന്‍ എന്നിവര്‍ സംബന്ധിച്ചു. കാഞ്ഞങ്ങാട് മണ്ഡലം ജനറല്‍ സെക്രട്ടറി മനുലാല്‍ മേലത്ത് സ്വാഗതവും തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡണ്ട് എം.ഭാസ്‌കരന്‍ നന്ദിയും പറഞ്ഞു.

ഉപ്പള: ഭക്ഷ്യ ഭദ്രതാ നിയമം ഉടന്‍ നടപ്പിലാക്കണമെന്ന് ബിജെപി സംസ്ഥാന സമിതിയംഗം അഡ്വ.ബാലകൃഷ്ണഷെട്ടി പറഞ്ഞു. റേഷന്‍ അരി സ്തംഭനത്തിനെതിരെ സംസ്ഥാന വ്യാപകമായി ബിജെപി നടത്തുന്ന താലൂക്ക് സപ്ലൈ ഓഫീസ് മാര്‍ച്ച് ഉപ്പള സപ്ലൈ ഓഫീസ് പരിസരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ച്ചിന് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സതീഷ്ചന്ദ്ര ഭണ്ഡാരി, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ മുരളീധര യാദവ്, ബി.ആദര്‍ശ്, ജയന്തി ഷെട്ടി, സരോജ.ആര്‍.ബല്ലാള്‍, കെ.പി.വത്സരാജ്, സുമിത്ത് രാജ്, ചന്ദ്രഹാസ, ബാലകൃഷ്ണ അമ്പാര്‍, രമേഷ്ഭട്ട്, സീതാരംഷെട്ടി എന്നിവര്‍ നേതൃത്വം നല്‍കി. മണ്ഡലം പ്രസിഡന്റ് സതീഷ്ചന്ദ്ര ഭണ്ഡാരി, മണ്ഡലം വൈസ് പ്രസിഡന്റ് കെ.വിനോദന്‍, ന്യൂനപക്ഷമോര്‍ച്ച മണ്ഡലം പ്രസിഡന്റ് മുനീര്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി സ്വാഗതവും ആദര്‍ശ് മഞ്ചേശ്വരം നന്ദിയും പറഞ്ഞു.

വെള്ളരിക്കുണ്ട്: റേഷന്‍ വിതരണം അട്ടിമറിച്ച ഇടത് മുന്നണി സര്‍ക്കാറിന്റെ കെടുകാര്യസ്ഥതക്കെതിരെ വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ബിജെപി ജില്ലാ സെക്രട്ടറി ബളാല്‍ കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡണ്ട് ഇ.ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റിയംഗങ്ങളായ കെ.മാധവന്‍, കെ.കെ.വേണുഗോപാല്‍, ഇ.രാമചന്ദ്രന്‍, കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡണ്ട് ടി.സി.രാമചന്ദ്രന്‍, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.വി.മാത്യു എന്നിവര്‍ സംസാരിച്ചു. എം.എന്‍.ഗോപി സ്വാഗതവും, സി.വി.സുരേഷ് നന്ദിയും പറഞ്ഞു. മാര്‍ച്ചിന് സാവിത്രി ശങ്കരന്‍, വി.രാമചന്ദ്രന്‍, സാജന്‍ പുഞ്ച, രാജഗോപാല്‍, പി.വി.വിനോദ്, അനാമയന്‍, പ്രമോദ്, ചാത്തുക്കുഞ്ഞി എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

India

അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം;കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി

Kerala

അ​ബ്‍​ദു​ൽ റ​ഹീം ജ​യി​ൽ മോ​ചി​ത​നാ​യി ഇ​ന്ന് നാ​ട്ടി​ലെ​ത്തും

Kerala

മിണ്ടാതെ, ഉരിയാടാതെ മൗനി സതീശന്‍; ഇനി മുസ്ലിംലീഗിന്റെ പച്ചക്കൊടി കണ്ടാലേ സതീശന്‍ പ്രതികരിക്കൂ എന്ന് പരിഹാസം

Kerala

പിണറായിയുടെ വീട്ടിലെ റെയ്ഡിന് പിന്നില്‍ രാഹുല്‍ ഗാന്ധിയെന്ന് അശോകൻ ചരുവില്‍

പുതിയ വാര്‍ത്തകള്‍

കേരളാ പൊലീസില്‍ മുസ്ലിം ലീഗ് ഇടപെട്ടോ? ഇഡിയെ സിപിഎം ഗുണ്ടകള്‍ തല്ലിക്കോട്ടെ എന്ന നിലപാടില്‍ കമാ എന്ന അക്ഷരം മിണ്ടാതെ പൊലീസ്

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.