ന്യൂദല്‍ഹി: പക്ഷിപ്പനി ഭീഷണിയെ തുടര്‍ന്ന് ദല്‍ഹിയില്‍ മൃഗശാല അടച്ച് പൂട്ടി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മൃഗശാല തുറക്കരുതെന്നാണ് അധികൃതര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.
റിപ്പോര്‍ട്ടുകളനുസരിച്ച് കഴിഞ്ഞ ആഴ്ച എട്ട് പക്ഷികള്‍, കൊക്കുകള്‍, താറാവുകള്‍ എന്നിവയ്‌ക്ക് പക്ഷിപ്പനി പിടിപ്പെട്ടിരുന്നു.
മൃഗശാലയില്‍ വച്ച് ചത്ത കൊക്കുകളുടെ സാമ്പിളുകള്‍ പരിശോധനയ്‌ക്കായി ജലന്ദറിലേയ്‌ക്കും മധുരയിലേയ്‌ക്കും അയച്ചിരുന്നു. ഇതിന്റെ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് തങ്ങളെന്ന് മൃഗശാല അധികൃതര്‍ വ്യക്തമാക്കി.
മനുഷ്യരിലേയ്‌ക്ക് മൃഗങ്ങളില്‍ നിന്ന് രോഗം പടരില്ലെന്ന് അധികൃതര്‍ പറഞ്ഞു.
















