Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

കൊട്ടാരക്കര യാത്രയായിട്ട് മുപ്പതാണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2016, 12:23 pm IST
inEntertainment

കൊട്ടാരക്കര: അഭിനയകലയിലെ ഏകലവ്യന്‍ എന്ന് വിശേഷിപ്പിക്കാവുന്ന കൊട്ടാരക്കര ശ്രീധരന്‍നായരെ ഓര്‍ക്കാന്‍ വീണ്ടും ഒരു ദിനം കൂടി. 1986 ഒക്‌ടോബര്‍ 19നാണ് ശ്രീധരന്‍നായര്‍ ചമയങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയാകുന്നത്. ഭാവാഭിനയത്തിന്റെ പുത്തന്‍ ചക്രവാളങ്ങള്‍ തുറന്ന് ശക്തവും ചടുലവുമായ കഥാപാത്രങ്ങള്‍ക്ക് വെള്ളിത്തിരയില്‍ ജന്മം നല്‍കി കൊട്ടാരക്കരയുടെ പെരുമ വര്‍ദ്ധിപ്പിച്ച ശ്രീധരന്‍ നായര്‍ ഓര്‍മ്മയായിട്ട് 30 വര്‍ഷം പിന്നിടുന്നു.

ചെമ്മീനിലെ ചെമ്പന്‍കുഞ്ഞും അരനാഴികനേരത്തിലെ കുഞ്ഞോനാച്ചനും വേലുത്തമ്പി ദളവയും കുഞ്ഞാലിമരയ്‌ക്കാരും പഴശ്ശിരാജയുമെല്ലാം ഈ മഹാനടനിലൂടെയാണ് വെള്ളിത്തിരയില്‍ നിറഞ്ഞത്. ഇതൊന്നും കഥാപാത്രങ്ങള്‍ മാത്രമായിരുന്നില്ല ശ്രീധരന്‍നായര്‍ക്ക്. നാടകത്തിലൂടെ സിനിമയില്‍ എത്തിയ കൊട്ടാരക്കര സ്വന്തമായ അഭിനയ വഴികളിലൂടെ സഞ്ചരിച്ചു. എന്തിനേക്കാളുമേറെ കലയെ സ്‌നേഹിച്ചു. പ്രസന്നയില്‍ തുടങ്ങി മിഴിനീര്‍പൂവുകളില്‍ വരെ വില്ലനായും, നായകനായും പ്രേക്ഷകമനസുകളെ കീഴടക്കി.

1970ല്‍ അരനാഴിക നേരത്തിലെ അഭിനയത്തിന് കേരള സര്‍ക്കാരിന്റെ മികച്ച നടനുള്ള അവാര്‍ഡും 1969ല്‍ രണ്ടാമത്തെ നടനുള്ള പുരസ്‌കാരവും കൊട്ടാരക്കരയെ തേടിയെത്തി. ചെമ്മീനിലെ അഭിനയത്തിന് രാഷ്‌ട്രപതിയുടെ സ്വര്‍ണമെഡലും കരസ്ഥമാക്കി. കാന്‍, ചിക്കാഗോ ഫെസ്റ്റിവലുകളിലും ഈ സിനിമ പ്രത്യേകശ്രദ്ധ നേടി.

അരനാഴികനേരത്തിന്റെ സെറ്റില്‍ നിന്നും വേഷമഴിക്കാതെ വീട്ടിലെത്തിയ ശ്രീധരന്‍നായരെ കണ്ട് മക്കള്‍ പോലും തിരിച്ചറിഞ്ഞില്ല. അതായിരുന്നു ആ അഭിനയപൂര്‍ണത. നൂറ്റിഅറുപതിലധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. ചരിത്രകഥാപാത്രങ്ങളോട് പൂര്‍ണമായും നീതി പുലര്‍ത്താന്‍ കഴിഞ്ഞുവെന്നതാണ് സിനിമ സാങ്കേതികമായി ഏറെ വളര്‍ന്നിട്ട് പുറത്തിറങ്ങിയ പഴശ്ശി രാജയെക്കാള്‍ ശ്രീധരന്‍നായരുടെ പഴശ്ശിരാജ ആളുകള്‍ ഇന്നും ചര്‍ച്ച ചെയ്യുന്നതിന് കാരണം.

ലൈബ്രറി കൗണ്‍സിലിന്റെ വകയായുള്ള ആസ്ഥാന മന്ദിരത്തിന് ശ്രീധരന്‍നായരുടെ പേര് നല്‍കി എന്നത് മാത്രമാണ് സിനിമയിലെ പൗരുഷത്തിന്റ ശബ്ദത്തിന്റെ ആകെയുള്ള സ്മാരകം. നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് 2012ല്‍ രൂപം നല്‍കിയ ശ്രീധരന്‍നായര്‍ ഫൗണ്ടേഷന്‍ ഉചിതമായ സ്മാരകം നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയെങ്കിലും ഒന്നും നടന്നില്ല.

ആദ്യപടിയായി സിനിമ, നാടക, കഥകളി രംഗത്തുള്ളവരെ അനുസ്മരണ ദിനത്തില്‍ ആദരിക്കുന്ന ചടങ്ങ് നടത്തിവരുന്നു. നിരവധി ചലച്ചിത്രപ്രവര്‍ത്തകരാണ് കുടുംബത്തില്‍ നിന്ന് അദ്ദേഹത്തിന്റ പാതയിലൂടെ സഞ്ചരിക്കുന്നത്.

മകന്‍ സായികുമാര്‍, മകള്‍ ശോഭാമോഹന്‍, വിനുമോഹന്‍, വിദ്യാ വിനു, അനുമോഹന്‍, ബീനയുടെ മകള്‍ കല്യാണി എന്നിവര്‍ ഈ രംഗത്ത് സജീവമായുണ്ട്. ശ്രീധരന്‍നായരുടെ ഭാര്യയായ വിജയലക്ഷ്മി ഗണപതിക്ഷേത്രത്തിന് സമീപമുള്ള വീട്ടില്‍ മകള്‍ക്കും മരുമകന്‍ അഡ്വ.കൃഷ്ണകുമാറിനും ഒപ്പമാണ് താമസം.

ഒരാണും ഏഴുപെണ്ണുമടക്കം എട്ട് മക്കളായിരുന്നു ഇവര്‍ക്ക്. ജയശ്രീ, ഗീത, ലൈല, ശോഭ, കല, ബീന, ഷൈലജ എന്നിവരാണ് മക്കള്‍. 1986 ഒക്‌ടോബര്‍ 19ന് ഓര്‍മയായ ശ്രീധരന്‍നായര്‍ക്ക് ഇനിയെങ്കിലും കലാകേരളം അര്‍ഹിക്കുന്ന പരിഗണന നല്‍കുമെന്ന് മുപ്പതാം ഓര്‍മദിനത്തിലെങ്കിലും പ്രേക്ഷകര്‍ പ്രത്യാശിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

Kerala

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

India

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ സമരം ചെയ്യാന്‍ പോകുന്ന യോഗേന്ദ്രയാദവിനെയും നേഹബോറെയെയെും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ സമരത്തിന് അനുമതി ലഭിച്ചുവെന്ന് പറഞ്ഞ് വ്യാജ അനുമതി സര്‍ട്ടിഫിക്കറ്റ് പൊലീസിന് കാണിക്കുന്നു. ഇതില്‍ ഇടത്തേയറ്റത്തുള്ള വ്യക്തിയാണ് യോഗേന്ദ്ര യാദവ്
India

തെരുവാധിപത്യത്തിലൂടെ നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കാമെന്ന് പറഞ്ഞ യോഗേന്ദ്ര യാദവ്; മോദി ഉദ്ദേശിച്ച ദിമാഗി നക്സല്‍ ഇയാളോ?

Kerala

മുസ്ലിം ലീഗ് ശഠിച്ചു, കോണ്‍ഗ്രസ് വഴങ്ങി, എം.കെ. മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍

പുതിയ വാര്‍ത്തകള്‍

അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ പ്രതിയെ പോക്സോ കോടതി വെറുതെവിട്ടു

മന്ത്രി കെ എം ഷാജിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

പെരുവയില്‍ ഡിസംബറില്‍ ഉദ്ഘാടനം നിശ്ചയിച്ചിരുന്ന കമ്പ്യൂട്ടര്‍ ചിപ്പ് ഫാക്ടറി കത്തി നശിച്ചു

യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന് നേര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്നും കല്ലും ബിയര്‍ കുപ്പികളും എറിഞ്ഞു,കത്തിച്ച പന്തെമെറിഞ്ഞ് തിരിച്ചടി

മുഖ്യമന്ത്രിക്കെതിരെ രണ്ടാം വിവാഹ ആരോപണം: ഹാജരാകാന്‍ ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു: സമരം തുടരാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്

നെയിം പ്ലേറ്റെവിടെ എന്ന് ചോദിക്കുന്ന നേഹ ബോറയ്ക്ക് നേരെ നെയിം പ്ലേറ്റ് ഉയര്‍ത്തിക്കാട്ടി പൊലീസ് ഓഫീസര്‍ (ഇടത്ത്) നേഹ ബോറ ആഡംബര ജീവിതം നയിക്കുന്നു എന്നാരോപിച്ച പൊലീസ് ഓഫീസറായ മീന സിങ്ങ് എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ (വലത്ത്)

നേഹ ബോറയുടേത് സമ്പന്ന ജീവിതമെന്ന് ആരോപിച്ച് പൊലീസ്

അഡ്വക്കേറ്റ് കമ്മീഷണറെ തടഞ്ഞ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ കോടതിയലക്ഷ്യം, ഉത്തരവിട്ട് മഞ്ചേരി കോടതി

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

അമിത്ഷായെ കരിങ്കൊടി കാണിച്ചതിനെതിരെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് , ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.