ന്യൂദല്‍ഹി: മുപ്പതിലേറെ സ്ത്രീകളെ പീഡിപ്പിക്കുകയും അവരില്‍ നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത ദല്‍ഹി രോഹിണി സ്വദേശി മനീഷ് ഗുപ്ത അറസ്റ്റില്‍.വിധവകളെയാണ് ഇയാള്‍ വലയില്‍ കുരുക്കിയിരുന്നത്.
വിവാഹ മോചനം നേടിയയാളെന്ന് വിവാഹ സൈറ്റുകളില്‍ പരസ്യം നല്‍കും. വലിയ ബിസിനസുകാരനാണെന്നാണ് സൈറ്റുകളില്‍ രേഖപ്പെടുത്തിയിരുന്നത്.
പരസ്യത്തില്‍ കുടഷങ്ങുന്ന വിധവകളെയും വിവാഹമോചിതരെയും വലയില്‍ സമ്വഥമായി കുടുക്കി ലൈംഗികമായി ഉപയോഗിക്കുകയാണ് ഇയാള്‍ ചെയ്തിരുന്നത്. ഇയാളുടെ വലയില്‍ വീണ ഒരുയുവതി നടത്തിയ വിശദമായ അന്വേഷണത്തിലാണ് തട്ടിപ്പ് വെളിവായതും ഇയാളെ കുരുക്കിയതും.
















