ബെംഗളൂരു: ഉത്സവകാലത്ത് ഭീകരര്‍ ഒറ്റതിരിഞ്ഞുള്ള ആക്രമണങ്ങള്‍ (ലോണ്‍ വോള്‍ഫ് അറ്റാക്ക്) നടത്തിയേക്കുമെന്ന് രഹസ്യാന്വേഷണഏജന്‍സികളുടെ മുന്നറിയിപ്പ്.
ലഷ്‌ക്കര്‍ ഇ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് എന്നിവര്‍ക്ക് ഭാരതത്തിന്റെ തിരിച്ചടിയില്‍ സാരമായ നാശനഷ്ടമുണ്ടായി. അതിനാല്‍ അവര്‍ ഇത്തരം ഒറ്റയ്‌ക്കുള്ള ആക്രമണങ്ങള്‍ക്ക് മുതിര്‍ന്നേക്കും.
നുഴഞ്ഞുകയറ്റക്കാരനോ അനുയായിയോ ആകാം ഇതു നടത്തുക. രാജ്യത്ത് പലയിടങ്ങളിലും ഈ ഭീകരസംഘടനകള്‍ക്ക് അനുയായികളും അനുഭാവികളുമുണ്ട്.
















