ന്യൂദല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരായ വ്യാജ ബിരുദക്കേസ് ദല്‍ഹി മെട്രോപോളിറ്റന്‍ കോടതി തള്ളി. കേസ് സ്മൃതിയെ വെറുതേ ശല്യം ചെയ്യാന്‍ വേണ്ടിയുള്ളതാണെന്നും കോടതി വ്യക്തമാക്കി. അവര്‍ കേന്ദ്രമന്ത്രിയാണ്. അതിനാല്‍ അവരെ ശല്യം ചെയ്യാന്‍ വേണ്ടിയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി തള്ളിക്കൊണ്ട് മജിസ്‌ട്രേറ്റ് ഹര്‍വിന്ദര്‍ സിംഗ് പറഞ്ഞു.
കേസ് പതിനൊന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ് നല്‍കിയത്. 2004ലെ തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ സത്യവാങ്ങ്മൂലം ലഭ്യവുമായിരുന്നില്ല. കോടതി പറഞ്ഞു. കേന്ദ്രമന്ത്രി തന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് മനപൂര്‍വ്വം തെറ്റായ വിവരങ്ങള്‍ നല്‍കുകയായിരുന്നുവെന്ന് ആരോപിച്ച് സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ അഹ്മീര്‍ ഖാന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ജനപ്രാതിനിധ്യ നിയമപ്രകാരം അവര്‍ കുറ്റം ചെയ്‌തെന്നും വിളിച്ചുവരുത്തണമെന്നും ജയിലിലടക്കണമെന്നും അയോഗ്യയാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. പൊതുതാ്‌ലപ്പര്യപ്രകാരമാണ് ഹര്‍ജിയെന്നും പറയുന്നു.
വര്‍ഷങ്ങള്‍ കഴിഞ്ഞ സാഹചര്യത്തില്‍ അസല്‍ തെളിവ് ലഭ്യമല്ല. ഒരാവശ്യവുമില്ലാത്ത ഇത്തരം കേസുകള്‍ കൈാര്യം ചെയ്യാന്‍ കോടതിക്ക് സമയവുമില്ല. കേസ് തള്ളി ജഡ്ജി പറഞ്ഞു. നീതി ഉറപ്പാക്കാനോ ക്രമസമാധാന നില പരിപാലിക്കാനോ ഒന്നുമല്ല ഹര്‍ജി. ആരോപിതനായ വ്യക്തിയെ വെറുതേ ശല്യം ചെയ്യാന്‍ വേണ്ടിമാത്രമാണിത്. ജഡ്ജി പറഞ്ഞു.
















