ന്യൂദല്‍ഹി: ഇസ്ലാം മതത്തിലെ തലാഖ് ചൊല്ലിയുള്ള വിവാഹമോചനത്തിനെതിരെ സിപിഎം. മുത്തലാഖ് നിരോധിക്കണമെന്ന മുസ്ലിം സ്ത്രീകളുടെ ആവശ്യത്തെ പിന്തുണക്കുന്നതായി സിപിഎം പോളിറ്റ് ബ്യൂറോ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഭൂരിഭാഗം ഇസ്ലാമിക രാജ്യങ്ങളിലും അനുവദനീയമല്ലാത്ത സമ്പ്രദായം നിര്‍ത്തലാക്കുന്നത് ഇതിന്റെ ഫലമനുഭവിച്ച സ്ത്രീകള്‍ക്ക് ആശ്വാസമാകും.
മുത്തലാഖിനെതിരെ രംഗത്തെത്തിയ സിപിഎം വര്‍ഗീയ പ്രചാരണവും നടത്തുകയാണ്. മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ മുത്തലാഖിനെതിരെ പറയുന്നതെന്ന് സിപിഎം ആരോപിച്ചു. ഭൂരിപക്ഷ സമുദായങ്ങളിലെ വ്യക്തിനിയമവും പരിഷ്‌കരിക്കണം. ഹിന്ദു നിയമങ്ങള്‍ നേരത്തെ പരിഷ്‌കരിച്ചതാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നത് സ്ത്രീ വിവേചനം അവസാനിപ്പിക്കലല്ല സര്‍ക്കാര്‍ ലക്ഷ്യമെന്ന് വ്യക്തമാക്കുന്നു.
ദത്തെടുക്കല്‍, സ്വത്തവകാശം തുടങ്ങിയ വിഷയങ്ങളില്‍ ഹിന്ദു സ്ത്രീകള്‍ വിവേചനം നേരിടുകയാണ്. ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നത് വിപരീതഫലം ചെയ്യുമെന്നും ഇത് തുല്യത ഉറപ്പാക്കുന്നതിന് സഹായകമല്ലെന്നും സിപിഎം പറഞ്ഞു.
















