10 അഭിഭാഷകര്‍ക്കെതിരെ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ കേസ്സെടുത്തു. ബാര്‍ അസോ. സെക്രട്ടറി ആനയറ ഷാജി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്. സ്ത്രീകളെ അപമാനിച്ചതുള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
12 സൈനികരും 15 ഭീകരരും ഈജിപ്തില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു. വടക്കന്‍ സിനായിലെ ചെക്ക്‌പോയിന്റ് ആക്രമിച്ച ഭീകരരും സൈനികരും തമ്മില്‍ കനത്ത വെടിവയ്‌പ് നടന്നതായി അധികൃതര്‍ അറിയിച്ചു.
16 കരാറുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമീര്‍ പുടിനും ഒപ്പുവച്ചു. ബ്രിക്‌സ് ഉച്ചകോടിക്കു മുന്നോടിയായി നടന്ന കൂടിക്കാഴ്ചയിലാണ് കരാറുകളില്‍ ഇരുവരും ഒപ്പിട്ടത്. പ്രതിരോധം, ഊര്‍ജ്ജം, തുടങ്ങിയ മേഖലകളിലാണ് കരാറുകള്‍.
20 പേര്‍ വാരാണസിയില്‍ മതാനുഷ്ഠാന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വാരാണസിയിലെ രാജ്ഘട്ട് പാലത്തിന് സമീപത്തായിരുന്നു അപകടം.
21 പെണ്‍കുട്ടികള്‍ ബൊക്കോ ഹറാം ഭീകരരില്‍ നിന്ന് മോചിതരായി. രണ്ടുവര്‍ഷം മുന്‍പു ചബോക്കിലെ സ്‌കൂളില്‍നിന്നു ബൊക്കോ ഹറാം ഭീകരര്‍ തട്ടിക്കൊണ്ടുപോയ 200 പെണ്‍കുട്ടികളില്‍ 21 പേര്‍ മോചിതരായതായി നൈജീരിയന്‍ സര്‍ക്കാര്‍ അറിയിച്ചു.
















