Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഒരു പിണറായിയന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2016, 07:53 am IST
inVicharam

ഒടുവില്‍ മഹാനായ ഇ.പി. ജയരാജന്‍ മന്ത്രിപദം ത്യജിച്ചുവത്രെ. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും അന്തസും അഭിമാനവും സംരക്ഷിക്കാന്‍ ഒരു കണ്ണൂര്‍ കമ്മ്യൂണിസ്റ്റിന്റെ ത്യാഗം എന്നോ ഒരു ചിറ്റപ്പന്റെ നിവൃത്തികേടെന്നോ പില്‍ക്കാല കേരളത്തിന് വായിച്ച് രസിക്കാനും ത്രസിക്കാനും പാകത്തിലായിരുന്നു വിവാദനിയമന നാടകങ്ങള്‍. അറിവില്ലാപ്പൈതലായി ഇപ്പോഴും നടിക്കുന്ന പിണറായിയില്‍ വിജയനുമേല്‍ കോടിയേരി ബാലകൃഷ്ണന് ഒരു പിടി നല്‍കുന്നതാണ് ജയരാജന്‍ വഴി വന്നുവീണ മക്കള്‍ നിയമനങ്ങള്‍ എന്ന് വിലയിരുത്തുന്നവരും കുറവല്ല. ജയരാജന്‍ നമ്പ്യാരുടെ രാജിയെക്കുറിച്ച് മാലോകരെ അറിയിക്കാന്‍ പത്രസമ്മേളനം വിളിച്ച പാര്‍ട്ടി സെക്രട്ടറിയുടെ ശരീരഭാഷ ആ വിലയിരുത്തല്‍ ശരിവെക്കുന്നതാണ് താനും. കുറച്ചുകാലമായി പാര്‍ട്ടിയും സര്‍ക്കാരുമെല്ലാം പിണറായി അടക്കിവാഴുന്ന പരുവത്തിലായിരുന്നു. തോന്നുന്നതെല്ലാം പറയാനും ചെയ്യാനും ആരെയും ശാസിക്കാനും പ്രതിപക്ഷത്തോടു ‘പോയി പണിനോക്ക്’ എന്ന് അലറാനുമെല്ലാം വിജയന്‍ കാട്ടിയ ധാര്‍ഷ്ട്യത്തിനുമേലാണ് വിനീതവിധേയന്റെ ബന്ധുസ്‌നേഹം വിനയായി വന്നുവീണത്.

ഡിവൈഎഫ്‌ഐക്കാരന്‍ കേരളമാകെ പോത്തിറച്ചി മഹോത്സവം കൊണ്ടാടിയപ്പോള്‍ പലരും ഈ പാര്‍ട്ടിയും പോത്തും തമ്മിലെന്ത് എന്ന് അതിശയത്തോടെ ചോദിച്ചുനിന്നിവരുണ്ട്. ഡിവൈഎഫ്‌ഐ നടത്തിയ ഏറ്റവും വലിയ നവോത്ഥാനപ്രസ്ഥാനമായിരുന്നല്ലോ പോത്തിറച്ചി ഫെസ്റ്റുകള്‍. ആ സംഘടനയുടെ സ്ഥാപകപ്രസിഡന്റാണ് ഇരിണാവുകാരനായ ജയരാജന്‍. ബി.എം. കൃഷ്ണന്‍ നമ്പ്യാരുടെയും ഇ.പി. പാര്‍വതിഅമ്മയുടെയും മകന്‍.

അധ്വാനവര്‍ഗ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവും ഇടക്കാലത്ത് പാര്‍ട്ടി മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചിരുന്ന ആളുമായ കെ.എം. മാണിയുടെ ബാര്‍ കോഴാനന്തര ബജറ്റ് അവതരണത്തിന്റെ കാലത്താണ് ജയരാജന്‍ നമ്പ്യാരുടെ വിശ്വരൂപം മലയാളികള്‍ കാണുന്നത്. അതുവരെ തിര്വന്തോരം ശിവന്‍കുട്ടിയായിരുന്നു താരം. സ്പീക്കറുടെ ചേംബറില്‍ ചാടിക്കയറി അദ്ദേഹത്തിന്റെ കസേര എടുത്ത് മറിക്കുന്ന ജയരാജനെ മറക്കാന്‍ ജനാധിപത്യവിശ്വാസികള്‍ക്ക് ആവില്ല. മട്ടന്നൂരില്‍ ഇപ്പറഞ്ഞതിന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്ന് മാത്രമാണ് അര്‍ത്ഥം എന്ന് തെളിയിക്കുന്നതാണ് ജയരാജന്റെ എംഎല്‍എ സ്ഥാനം.

കളപ്പുരകളില്‍ ശേഖരിക്കുന്നവനല്ല കമ്മ്യൂണിസ്റ്റെന്ന ആപ്തവാക്യത്തിനുമേല്‍ ജയരാജന് വലിയ വിശ്വാസമാണ്. സ്വകാര്യസ്വത്ത് എന്നത് അലര്‍ജിയാണ്. പകരം സര്‍ക്കാരിന്റെയും മാലോകരുടെയും കയ്യിലുള്ളതെല്ലാം സ്വന്തമായി കരുതുക എന്ന വിശാലമായ പിണറായിയന്‍ ചിന്താഗതിയാണ് അദ്ദേഹത്തിന് ആവേശം പകര്‍ന്നത്. അതുകൊണ്ടാണ് പരിപ്പുവടയും കട്ടന്‍ചായയും ദിനേശ് ബീഡിയുമെന്ന നടപ്പുശീലത്തിനുമേല്‍ ചിക്കന്‍ബിരിയാണിയും പൊറോട്ടയും പോത്തിറച്ചിയുമൊക്കെ ആകാമെന്ന് ജയരാജന്‍ സമര്‍ത്ഥിച്ചത്. പഴയതുപോലെ ജൂബ്ബയും ധരിച്ച് പരിപ്പുവടയും കട്ടന്‍ചായയുമായി സഖാക്കള്‍ നടന്നോളണമെന്ന് പറഞ്ഞാല്‍ പിന്നെ പാര്‍ട്ടി കാണില്ലെന്നാണ് അന്ന് ജയരാജന്‍ മൈക്ക് വച്ചുകെട്ടി വിളിച്ചുപറഞ്ഞത്. സ്വജനപക്ഷപാതം അഴിമതിയാണെന്ന് സിദ്ധാന്തിക്കാന്‍ അഞ്ചുദിവസത്തെ പാര്‍ട്ടി പ്ലീനം നടത്തിയ കൂട്ടരാണ് ജയരാജനെത്തന്നെ മന്ത്രിയാക്കി മാതൃക കാട്ടിയത്.

ജയരാജന്റെ മന്ത്രിപദവി തന്നെ ആശ്രിതനിയമനത്തിന്റെ പട്ടികയില്‍ വരുന്നതാണെന്ന് അറിയാതെയാണ് പലരും പാവത്തിനുമേല്‍ കുതിരകയറിയത്. പിണറായിയുടെ ആശ്രിതനായാണ് ജയരാജന്‍ പാര്‍ട്ടിയുടെ പടികളത്രയും കയറിയത്. കേന്ദ്രക്കമ്മറ്റി അംഗമായതും ദേശാഭിമാനിയില്‍ ജനറല്‍ മാനേജരായതും എംഎല്‍എ ആയതും മന്ത്രി ആയതുമെല്ലാം പിണറായിക്കുവേണ്ടിയാണ്. പിണറായി വിശ്വസ്തനുവേണ്ടി അറിഞ്ഞുനീക്കിവെച്ചതാണ് കച്ചവടവും കളിയും. രണ്ടിലും കേമനാണ് ജയരാജനെന്ന് മറ്റാരെക്കാളും നന്നായി അറിയുന്നവനാണ് മുഖ്യമന്ത്രി. പിടിക്കപ്പെട്ടാലും ചിരിച്ചുകാണിച്ചോളും.

ജയരാജന്‍ മന്ത്രിയായാല്‍ എന്താവുമെന്ന് ആരെക്കാളും നന്നായി അറിയുന്നയാളും പിണറായി ആണ്. പാര്‍ട്ടിക്കുള്ളിലും പാര്‍ട്ടിസ്ഥാപനങ്ങളിലും വഹിച്ച പദവികളിലൊന്നും നല്ലപേര് സമ്പാദിച്ച ആളല്ല ജയരാജന്‍. എന്നിട്ടും മന്ത്രിസഭയിലെ രണ്ടാമനായി നിയമസഭയില്‍ നിറഞ്ഞാടാന്‍ ഇദ്ദേഹത്തിന് അവസരമൊരുങ്ങിയതില്‍ ആ പാര്‍ട്ടി ആത്മപരിശോധന നടത്തേണ്ടതല്ലേ. എത്ര തവണയാണ് പാര്‍ട്ടി ജയരാജനെ ശാസിച്ചത്. ജാഗ്രതയില്ലാത്തവന്‍ എന്ന് പുള്ളികുത്തിയത്. ജാഗ്രതയില്ലാത്തവന്‍ എന്നതിന് മറ്റുള്ളവര്‍ അറിയാതെ മോഷ്ടിക്കാനുള്ള കഴിവില്ലാത്തവന്‍ എന്ന് മാത്രമാണ് പാര്‍ട്ടിയില്‍ ഇപ്പോള്‍ അര്‍ത്ഥം.

ലോട്ടറി മാഫിയയുടെ തലവന്‍ സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് രണ്ടുകോടി വാങ്ങിയത് നാട്ടുകാരറിഞ്ഞപ്പോള്‍ പാര്‍ട്ടി ശാസിക്കുകയും തിരുത്തുകയും വാങ്ങിയ പണം തിരികെക്കൊടുക്കാന്‍ വാക്കാല്‍ ആവശ്യപ്പെടുകയും ചെയ്തു. പാര്‍ട്ടിക്കാരെ സദാചാരം പഠിപ്പിക്കാന്‍ പ്ലീനം കൂടിയ നാളുകളില്‍ ദേശാഭിമാനിയില്‍ വന്നത് ചാക്ക് രാധാകൃഷ്ണന്റെ പരസ്യം. ദേശാഭിമാനിയുടെ ഭൂമി വിറ്റെന്നപേരില്‍ പിന്നെയും വന്നു ആരോപണം. ഇതെല്ലാം ഉണ്ടായിട്ടും ജയരാജന്‍ പിണറായിയുടെ ഭരണത്തില്‍ കച്ചവടവും കളിയും കൈകാര്യം ചെയ്യുന്ന വകുപ്പ് മന്ത്രിയായി. കളിയിലായിരുന്നു ആദ്യം കമ്പം. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജിനെ വിളിച്ചുവരുത്തി അപമാനിച്ചയച്ചു. അഞ്ജുവിനോട് ബന്ധുനിയമനത്തിന്റെ പേരില്‍ തട്ടിക്കയറി. ആദര്‍ശഭീകരനാണെന്ന് പി.എം. മനോജിനെക്കൊണ്ട് പാടിച്ചുനടന്നു. ബോക്‌സിങ് ഇതിഹാസം മുഹമ്മദാലിയെ വിവരക്കേടിന്റെ ആധിക്യംകൊണ്ട് കേരളത്തിന്റെ താരമാക്കി അവതരിപ്പിച്ചു. അതിനുശേഷമാണ് മലയാളത്തില്‍ ശുപ്പാണ്ടിക്കഥകളുടെ പേര് ജയരാജന്‍ കഥകളെന്നായിമാറിയത്.

‘ഉറി ഉയര്‍ത്തിക്കെട്ടാത്തതുകൊണ്ടല്ലേ പാക്ക് ഭീകരര്‍ ആക്രമിച്ചതെന്നു’വരെയുള്ള തമാശകള്‍ ജയരാജന്‍ മണ്ടത്തരങ്ങളായി പ്രചരിച്ചു. എന്നാല്‍ ജയരാജന്‍ നമ്പ്യാര്‍ വെറും മണ്ടനല്ലെന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് പിന്നീട് പുറത്തുവന്നത്. വ്യവസായവകുപ്പ് കച്ചവടമാക്കാന്‍ ഇറങ്ങിത്തിരിച്ച പിണറായിയന്‍ കമ്മ്യൂണിസ്റ്റിന്റെ നേര്‍ക്കാഴ്ചയാണ് ഒന്നിനുപിറകെ ഒന്നായി പുറത്തുവന്ന നിയമനങ്ങളുടെ കഥകള്‍ വിളിച്ചുപറഞ്ഞത്. മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് ജയരാജന്‍ മുതല്‍ മേഴ്‌സിക്കുട്ടിയമ്മ വരെയുള്ള മന്ത്രിമാര്‍ ബന്ധുക്കളെയും അടുപ്പക്കാരെയും വിവിധ പൊതുമേഖലാസ്ഥാപനങ്ങളുടെ മേധാവികളാക്കിയത്. ബന്ധുക്കളോരാന്നായി രാജിവെക്കുകയും ജയരാജന്റെ ജാഗ്രതക്കുറവില്‍ ഊന്നി നേതാക്കന്മാര്‍ പിന്നെയും മാന്യതയുടെ മുഖപടം അണിയുകയും ചെയ്യുന്നതോടെ പ്രശ്‌നം അവസാനിക്കുമെന്നാണ് കേന്ദ്രക്കമ്മറ്റിയുടെ ധാരണ.

പൊട്ടന്റെ ബുള്ളറ്റിനുപിന്നിലിരുന്ന് വരുന്ന ഓണര്‍ ഷണ്മുഖന്റെ ചിത്രമാണ് കേരളത്തില്‍ ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുന്ന വാര്‍ത്തകള്‍ കാണുമ്പോള്‍ ഓര്‍മ്മ വരുന്നത്. മേഘം എന്ന ശ്രീനിവാസന്‍ സിനിമയിലെ കഥാപാത്രങ്ങളാണ് ഷണ്മുഖനും പൊട്ടനും. ഗ്രാമത്തില്‍ ആകെയുള്ള തീയറ്ററും തുണിക്കടയും ഷണ്മുഖന്റേതാണ്. പൊട്ടനടക്കം കുറേ സില്‍ബന്ധികള്‍ ഷണ്മുഖന് കൂട്ടിനുണ്ട്. തീയറ്ററില്‍ പടമിടുമ്പോള്‍ സ്‌ക്രീനില്‍ ആദ്യം തെളിയുന്നത് ഷണ്മുഖന്റെ ചിത്രമാണ്. അത് കാണുന്നപാടേ ആളുകള്‍ കൂവും. കൂവല്‍ കേട്ട് കലി കയറിയ ഷണ്മുഖന്‍ സ്‌ക്രീനിന് മുന്നില്‍ വന്ന് വിളിച്ചുപറയും… ‘പടം ഞാന്‍ നിര്‍ത്തും. തീയറ്ററങ്ങ് പൂട്ടും. പിന്നെ നീയൊക്കെ എവിടെപ്പോയി സിനിമ കാണുമെന്ന് അറിയണമല്ലോ…’ എന്നിട്ടും ബഹളം നിന്നില്ലെങ്കില്‍ ‘പൊട്ടന്റെ കയ്യില്‍ നിന്ന് വാങ്ങിയേ അടങ്ങൂ’ എന്നാണ് ഷണ്മുഖന്റെ ഭീഷണി. ആജാനുബാഹുവാണ് പൊട്ടന്‍. ഷണ്മുഖന്റെ ബുള്ളറ്റോട്ടുക, ഷണ്മുഖനുവേണ്ടി ആളെത്തല്ലുക, അവിടുന്ന് കിട്ടുന്നതെല്ലാം വാങ്ങുക തുടങ്ങിയവയാണ് കലാപരിപാടികള്‍…. ഒന്നും ഷണ്മുഖനായിട്ട് ചെയ്യില്ല. പൊട്ടന്‍ ചെയ്‌തോളും. പഴിയും അതിനുള്ള പണിയും പൊട്ടന് കിട്ടും. അത്രതന്നെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൈനിക നടപടികള്‍ പാകിസ്ഥാനില്‍ ലൈവ് സ്ട്രീമിങ്; ഐഎസ്‌ഐ ചാരന്‍ പിടിയില്‍

Kerala

കലിഫോർണിയയിൽ ഉറ്റ സുഹൃത്തിനാൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Main Article

റെയ്ഡിനപ്പുറം മാധ്യമ സ്വാതന്ത്ര്യം

Article

ചിപ്പ് ഡിസൈന്‍ ഇനി ഏവര്‍ക്കും; അര്‍ദ്ധചാലക വിപ്ലവത്തിന് വഴിതുറന്ന് ‘ചിപ്പ്ഇന്‍’

Kerala

സംസ്ഥാനത്ത് കനത്ത മഴ; മരണം ഒൻപതായി, മലപ്പുറത്ത് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ തുടരുന്നു 

പുതിയ വാര്‍ത്തകള്‍

ഗൂഗിളിൽ ആശുപത്രികളുടെ വിവരങ്ങൾ തിരയുന്നവരാണോ,​ സൂക്ഷിക്കുക, നിങ്ങളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

വെളിച്ചെണ്ണ പാല്‍, തേന്‍ എന്നിവ കലര്‍ത്തി രണ്ടാഴ്ച ഉപയോഗിച്ചാൽ ചര്‍മത്തിന്റെ പ്രായം പത്തുവയസ്സ് കുറയും

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

നാടിന്റെ മനംകവര്‍ന്ന രാമകഥാ കോണ്‍ക്ലേവ്

എംഎംഎ: ചരിത്ര മെഡല്‍ ഉറപ്പിച്ച് സുചിക തരിയാല്‍

ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റയും ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍

തേജസില്‍ പറന്ന് ജപ്പാന്‍ വ്യോമസേനാ മേധാവി; ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ കരുത്തെന്ന് പ്രശംസ

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമകഥാ കോണ്‍ക്ലേവിന് സമാപനം: സനാതന സംസ്‌കൃതി ലോകത്തോട് സംവദിച്ചത് രാമായണത്തിലൂടെ: സ്വാമി ആനന്ദവനം ഭാരതി

ഗുരുദേവ മഹാസമാധി ശതാബ്ദിയിലെ ആത്മപ്രതിജ്ഞ

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.