Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിജയാശ്വം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2016, 10:44 pm IST
inSports

പട്ടാഭിഷേകം: പരമ്പര ജേതാക്കള്‍ക്കുള്ള ട്രോഫിയുമായി ഇന്ത്യന്‍ ടീം

ഇന്‍ഡോര്‍: ഹോള്‍ക്കര്‍ സ്റ്റേഡിയത്തിലും രവിചന്ദ്ര അശ്വിന്‍ എന്ന യാഗാശ്വം നിറഞ്ഞാടിയപ്പോള്‍, ന്യൂസിലന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം. 321 റണ്‍സിന് മത്സരം സ്വന്തമാക്കി പരമ്പര 3-0ന് തൂത്തുവാരി.

രണ്ടാമിന്നിങ്‌സില്‍ ഏഴു വിക്കറ്റെടുത്ത്, മത്സരത്തിലാകെ 13 ഇരകളെ സ്വന്തമാക്കിയ അശ്വിന്‍ കളിയിലെയും പരമ്പരയിലെയും താരമായി. ചേതേശ്വര്‍ പൂജാരയുടെ (101 നോട്ടൗട്ട്) സെഞ്ചുറിയുടെ കരുത്തില്‍ രണ്ടാമിന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുത്ത് 475 റണ്‍സിന്റെ ലക്ഷ്യമാണ് കിവികള്‍ക്കു മുന്നില്‍ ഇന്ത്യ വച്ചു നീട്ടിയത്.

ജയത്തോടെ ലോക റാങ്കിങ്ങിലെ ഒന്നാം സ്ഥാനം ഇന്ത്യ അരക്കിട്ടുറപ്പിച്ചു. രണ്ടാമതുള്ള പാക്കിസ്ഥാനേക്കാള്‍ കാതങ്ങള്‍ മുന്നിലെത്തി. വിരാട് നായകനായ ശേഷമുള്ള തുടരെ നാലാം പരമ്പര ജയമാണിത്. ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ് ടീമുകള്‍ക്കെതിരെ നേരത്തെ പരമ്പര നേടി. ലങ്കയെയും വിന്‍ഡീസിനെയും കീഴടക്കിയത് അവരുടെ നാട്ടില്‍. മൂന്നാം തവണയാണ് ഇന്ത്യ പരമ്പര തൂത്തുവാരുന്നത്. 1992-93ല്‍ ഇംഗ്ലണ്ട്, 1993-94ല്‍ ശ്രീലങ്ക, 2012-13ല്‍ ഓസ്‌ട്രേലിയ ടീമുകള്‍ക്കെതിരെ മുന്‍പത്തെ നേട്ടം.

ആദ്യ ഇന്നിങ്‌സില്‍ 27.2 ഓവറില്‍ 81 റണ്‍ വഴങ്ങി ആറു വിക്കറ്റെടുത്ത അശ്വിന്‍, രണ്ടാമത്തേതില്‍ 13.5 ഓവറില്‍ 59 റണ്ണിനാണ് ഏഴ് ഇരകളെ കണ്ടെത്തിയത്. ആദ്യത്തേതില്‍ രണ്ട് റണ്ണൗട്ടുകള്‍ക്കും അശ്വിന്‍ കാരണക്കാരനായി. ആദ്യ ടെസ്റ്റിലും പത്തു വിക്കറ്റ് നേടിയ താരം, ആറാമത്തെ പത്ത് വിക്കറ്റ് നേട്ടമാണ് കൈക്കലാക്കുന്നത്.

ഹര്‍ഭജനു ശേഷം ഒരു പരമ്പരയില്‍ രണ്ട് തവണ ഈ ബഹുമതിയും തമിഴ്‌നാട് ഓഫ് സ്പിന്നര്‍ക്ക്. മൂന്ന് ടെസ്റ്റില്‍ 27 വിക്കറ്റുമായി പരമ്പരയുടെ താരമെന്ന നേട്ടം സ്വന്തമാക്കിയത്. 14 പരമ്പരയില്‍ ഏഴാമത്തെ ബഹുമതി.

ആദ്യ ഇന്നിങ്‌സില്‍ 299 റണ്‍സിന് കിവികളെ മടക്കി 258 റണ്‍ ലീഡ് നേടിയ ആതിഥേയര്‍, രണ്ടാമിന്നിങ്‌സിലും മികച്ച പ്രകടനം നടത്തി. ചേതേശ്വര്‍ പൂജാരയുടെ എട്ടാം ടെസ്റ്റ് സെഞ്ചുറിയാണ് രണ്ടാമിന്നിങ്‌സിന്റെ സവിശേഷത. 148 പന്തില്‍ ഒമ്പത് ഫോറുകളോടെ ശതകം. മൂന്നാം ദിനം അവസാനം വിരലിനു പരിക്കേറ്റ് മടങ്ങിയ ഗംഭീര്‍, മുരളി വിജയ് (19) പുറത്തായ ശേഷമെത്തി ഗംഭീര പ്രകടനം നടത്തി. 59 പന്തില്‍ ആറു ബൗണ്ടറികളോടെ 50 റണ്‍സെടുത്ത ഗംഭീറാണ് ഇന്നിങ്‌സിന് വേഗം കൂട്ടിയത്. വിരാട് കോഹ്‌ലി (17), അജിങ്ക്യ രഹാനെ (23 നോട്ടൗട്ട്) എന്നിവരും പിന്തുണ നല്‍കി.

റോസ് ടെയ്‌ലര്‍ (32) കിവികളുടെ ടോപ് സ്‌കോറര്‍. മാര്‍ട്ടിന്‍ ഗുപ്ടില്‍ (29), കെയ്ന്‍ വില്യംസണ്‍ (27), ബി.ജെ. വാട്‌ലിങ് (23 നോട്ടൗട്ട്) എന്നിവരും രണ്ടക്കം കണ്ടു. രണ്ട് വിക്കറ്റ് രവീന്ദ്ര ജഡേജയും ഒരെണ്ണം ഉമേഷ് യാദവും നേടി.

സ്‌കോര്‍ബോര്‍ഡ്‌

ഇന്ത്യ ഒന്നാമിന്നിങ്‌സ് 557/5 ഡിക്ല.

ന്യൂസിലന്‍ഡ് ഒന്നാമിന്നിങ്‌സ് 299

ഇന്ത്യ രണ്ടാമിന്നിങ്‌സ്

എം. വിജയ് റണ്ണൗട്ട് (ഗുപ്ടില്‍/വാട്‌ലിങ്) 19, ഗൗതം ഗംഭീര്‍ സി ഗുപ്ടില്‍ ബി ജീതന്‍ 50, ചേതേശ്വര്‍ പൂജാര നോട്ടൗട്ട് 101, വിരാട് കോഹ്‌ലി എല്‍ബിഡബ്ല്യു ബി ജീതന്‍ 17, അജിങ്ക്യ രഹാനെ നോട്ടൗട്ട് 23, എക്‌സ്ട്രാസ് 6, ആകെ 49 ഓവറില്‍ മൂന്ന് വിക്കറ്റിന് 216 ഡിക്ല.

വിക്കറ്റ് വീഴ്ച: 1-34, 2-110, 3-158.

ബൗളിങ്: ട്രെന്റ് ബൗള്‍ട്ട് 7-0-35-0, ജീതന്‍ പട്ടേല്‍ 14-0-56-2, മിച്ചല്‍ സാന്റ്‌നര്‍ 17-1-71-0, മാറ്റ് ഹെന്റി 7-1-22-0, ജയിംസ് നീഷം 4-027-0.

ന്യൂസിലന്‍ഡ് രണ്ടാമിന്നിങ്‌സ്

ടോം ലഥം എല്‍ബിഡബ്ല്യു ബി ഉമേഷ് 6, മാര്‍ട്ടിന്‍ ഗുപ്ടില്‍ എല്‍ബിഡബ്ല്യു ബി ജഡേജ 29, കെയ്ന്‍ വില്യംസണ്‍ എല്‍ബിഡബ്ല്യു ബി അശ്വിന്‍ 27, റോസ് ടെയ്‌ലര്‍ ബി അശ്വിന്‍ 32, ലൂക്ക് റോഞ്ചി ബി അശ്വിന്‍ 15, ജയിംസ് നീഷം സി വിരാട് ബി ജഡേജ 0, ബി.ജെ. വാട്‌ലിങ് നോട്ടൗട്ട് 23, മിച്ചല്‍ സാന്റ്‌നര്‍ ബി അശ്വിന്‍ 14, ജീതന്‍ പട്ടേല്‍ ബി അശ്വിന്‍ 0, മാറ്റ് ഹെന്റി സി ഷാമി ബി അശ്വിന്‍ 0, ട്രെന്റ് ബൗള്‍ട്ട് സി ആന്‍ഡ് ബി അശ്വിന്‍ 4, എക്‌സ്ട്രാസ് 3, ആകെ 44.4 ഓവറില്‍ 153.

വിക്കറ്റ് വീഴ്ച: 1-7, 2-42, 3-80, 4-102, 5-103, 6-112, 7-136, 8-138, 9-138, 10-153.

ബൗളിങ്: മുഹമ്മദ് ഷാമി 7-0-34-0, ഉമേഷ് യാദവ് 8-4-13-1, ആര്‍. അശ്വിന്‍ 13.5-2-59-7, രവീന്ദ്ര ജഡേജ 16-3-45-2.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

Kerala

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

Varadyam

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

Varadyam

കഥ: വിഷ ജന്തുക്കള്‍

പുതിയ വാര്‍ത്തകള്‍

സിം കാർഡിന് പകരം വൈഫൈ, വിളിക്കാൻ രഹസ്യ ആപ്പുകൾ പ്രത്യേക പോസ്റ്റുമാൻമാർ ; ഒളിവിൽ കഴിയാൻ സഹായിച്ചത് ആയങ്കിയെ സഹായിച്ചത് കൊടും ക്രിമിനലുകളോ ?

സുവേന്ദു സർക്കാർ മൂന്ന് മാസത്തിനുള്ളിൽ നാടുകടത്തിയത് 4,800 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ : ഇത് ബിജെപി സർക്കാരിന്റെ വിജയം

ബാലേട്ടനും ഭാര്യ കമലവും, കാര്‍ത്യായിനി

മലമ്പുഴ തോണിയപകടം: ദുരൂഹതയുടെ 68 വര്‍ഷം

ഉടമ അറിയാതെ പശുവിനെ വിറ്റു; ക്ഷീരസംഘം പ്രസിഡന്റിനെതിരെ പരാതി

ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനമില്ല

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.