തിരുവനന്തപും: കണ്ണമ്മൂലയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകനെ സിപിഎം ഗുണ്ടകള്‍ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി തിരുവനന്തപുരം നഗരത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു. ഉച്ചയ്‌ക്ക് 12 മുതല്‍ 6 വരെയായിരുന്നു ഹര്‍ത്താല്‍. ബിജെപി പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. വാഹനഗതാഗതം നടസ്സപ്പെട്ടില്ല. ഹര്‍ത്താല്‍ സമാധാനപരമായിരുന്നു.
















