ബീജിങ്: ചൈന ഓപ്പണ്‍ ടെന്നീസില്‍ വനിതകളിലെ ലോക ഒന്നാം നമ്പര്‍ ആഞ്ജലീന കെര്‍ബര്‍ക്ക് തോല്‍വി.
റാങ്കിങ്ങില്‍ പത്തൊമ്പതിലുള്ള ഉക്രെയ്ന്റെ എലിന സ്വിറ്റൊലിനയാണ് കെര്‍ബറെ മടക്കിയത്, സ്കോര്‍: 6-3, 7-5. ഒന്നാം നമ്പര്‍ താരത്തെ ഈ വര്‍ഷം രണ്ടാം തവണയാണ് എലിന തോല്‍പ്പിക്കുന്നത്. യുഎസ് ഓപ്പണിനു മുന്‍പ് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സെറീന വില്യംസിനെ റിയൊ ഒളിമ്പിക്സില്‍ കീഴടക്കിയിരുന്നു ഉക്രെയ്ന് താരം.
മൂന്നാം സീഡ് അഗ്നീസ്ക റഡ്വാന്‍സ്ക അവസാന എട്ടിലിടം നേടി. മഴ ഇടങ്കോലിട്ട കളിയില്‍ മുന്‍ ഒന്നാം നമ്പര്‍ കരോലിന് വൊസ്നിയാക്കിയെ മടക്കി റഡ്വാന്‍സ്ക, സ്കോര്‍: 6-3, 6-1. ജൊഹാന കോണ്ടയും ക്വാര്‍ട്ടറില്‍. മഴമൂലം ഇടയ്ക്ക് നിര്‍ത്തിവെക്കേണ്ടിവന്ന കളിയില്‍ 6-1, 3-6, 7-6ന് യുഎസ് ഓപ്പണ്‍ ഫൈനലിസ്റ്റ് കരോലിന പ്ലിസ്കോവയെ കീഴടക്കി കോണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: