ഹൈദരാബാദ്: പത്തൊന്‍പത് വയസില്‍ താഴെയുള്ളവരുടെ വിനു മങ്കദ് ഏകദിന മത്സരത്തില്‍ കേരളം രണ്ട് വിക്കറ്റിന് ഹൈദരാബാദിനെ തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത് ഹൈദരാബാദ് നേടിയ 204 റണ്‍സ് കേരളം, 44.4 ഓവറില്‍ മറികടന്നു.
അര്‍ജ്ജുന്‍ അജി 95 പന്തില്‍ നിന്ന് എട്ടു ഫോറും, ഒരു സിക്‌സറുമടക്കം 71 റണ്‍സ് നേടി. ഓപ്പണര്‍ റോഹന്‍ എസ് കുന്നുമല്‍ (37), ഡാരില്‍ എസ്. ഫെരാരിയോ (22), അഖില്‍ അനില്‍ (23) എന്നിവരും തിളങ്ങി. കേരളത്തിനായി അഖില്‍ അനില്‍ നാലു വിക്കറ്റെടുത്തു.
















