തലശ്ശേരി: ജാതി-മത-കൃഷി-രാഷ്‌ട്രീയ ഭേദങ്ങളില്ലാതെ ഒരു പ്രദേശത്തിന്റെ കൂട്ടായ്‌മയായ ‘ഒരുമ’ ശ്രദ്ധേയമായി. തലശ്ശേരി നനഗരസഭയിലെ ചേറ്റംകുന്ന് ജില്ലാ കോടതി പരിസരത്തുകാരാണ് സ്‌നേഹത്തിന്റെയം നന്മയുടെയും പാത തെളിയിക്കാന്‍ ഒരുമിച്ചത്. സാമൂഹ്യവിരുദ്ധശല്യം, കുടിവെള്ള പ്രശ്‌നം, പരിസര മലിനീകരണം, നാടിന്റെ വികസന പ്രവര്‍ത്തനങ്ങളിലും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനും കൂട്ടായ്‌മയില്‍ തീരുമാനമായി. ആരോഗ്യ ശുചിത്വ മേഖലകളില്‍ ബോധവല്‍ക്കരണം നടത്താനും കുടുംബ അയല്‍പക്ക ബന്ധങ്ങള്‍ ദൃഢപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഒരുമയുടെ ഭാരവാഹികളായി ടി.കെ.നാരായണന്‍ (പ്രസിഡണ്ട്), ടി.സി.അബ്ദുറഷീദ് (സെക്രട്ടറി), ടി.സി.നൗഷാദ് (ട്രഷറര്‍) എന്നവരെയും തങ്കം ടീച്ചര്‍, എം.പി.ജലജ, ആമിന ടി.സി, പി.ആയിഷ എന്നിവരെയും തെരഞ്ഞെടുത്തു.
















