തലശ്ശേരി: അണിയേരി ശ്രീമുച്ചിലോട്ട് ഭഗവതി ക്ഷേത്രവുമായി ബന്ധപ്പെട്ടവരുടെ കുടുംബസംഗമം 9ന് രാവിലെ 10 മണിക്ക് നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ മെയ് 20 മുതല്‍ ജൂണ്‍ 3 വരെ നടന്ന സ്വര്‍ണ്ണ പ്രശ്‌നചിന്തയില്‍ തെളിഞ്ഞ ചില കാര്യങ്ങളൊക്കെ നിലവിലുള്ള കമ്മറ്റി നിര്‍വ്വഹിച്ചുകഴിഞ്ഞു. ഭാവി പ്രവര്‍ത്തനമായ മുച്ചിലോട്ട് ഭഗവതിക്ഷേത്ര പുനര്‍നിര്‍മ്മാണവും വിഷ്ണുമൂര്‍ത്തി ക്ഷേത്ര നിര്‍മ്മാണവും കുടുംബസംഗമത്തില്‍ ചര്‍ച്ച ചെയ്യും. പത്രസമ്മേളനത്തില്‍ പ്രസിഡണ്ട് ബാലകൃഷ്ണന്‍, സെക്രട്ടറി കെ.കെ.പ്രവീണ്‍, ട്രഷറര്‍ സുധാകരന്‍, സംഘാടക സമിതി ഭാരവാഹികളായ വിജയന്‍, രാജേന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.
















