തലശ്ശേരി: ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്നലെ കാലത്ത് മുതല്‍ തലശ്ശേരി ഡിപ്പോയുടെ മുന്നില്‍ നിരാഹാരസമരം തുടങ്ങി. ഇതുകാരണം 15 ഓളം സര്‍വ്വീസുകള്‍ മുടങ്ങിയിരിക്കുകയാണ്. വി.മനോജ്, കെ.വി.പ്രദീപ് കുമാര്‍ എന്നിവരാണ് നിരാഹാരമനുഷ്ഠിക്കുന്നത്.
കണ്ണൂര്‍: കണ്ണൂരില്‍ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ സമരം ആരംഭിച്ചു. പണിമുടക്കിയാണ് സമരം. ഇതേത്തുടര്‍ന്ന് ജില്ലയിലെ നിരവധി റൂട്ടുകളില്‍ ബസ്സോട്ടം നിലച്ചു. പണിമുടക്കിയ ജീവനക്കാര്‍ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറെ ഉപരോധിച്ചു. ടിഡിഎഫ് ജില്ലാ പ്രസിഡണ്ട് എ.എന്‍.രാജേഷ് കണ്ണൂരില്‍ നിരാഹാര സമരവും ആരംഭിച്ചിട്ടുണ്ട്. ശമ്പളം ലഭിക്കുന്നതുവരെ നിരാഹാര സമരം തുടരാനാണ് തീരുമാനം.
സര്‍ക്കാര്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഉടന്‍ ശമ്പളം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പകുതിയിലേറെ ജീവനക്കാര്‍ക്കും ഇത് ലഭ്യമായിട്ടില്ല. ഇതോടെയാണ് ജീവനക്കാര്‍ പ്രക്ഷോഭത്തിനിറങ്ങിയത്. എം പാനല്‍ വിഭാഗത്തിന് എല്ലാമാസവും മൂന്നാം തീയ്യതിയോടെയാണ് ശമ്പളം ലഭിച്ചിരുന്നത്. എന്നാല്‍ ഈ മാസം ഇത് 20 ആകുമെന്നാണ് സൂചന. ശമ്പളം ലഭിച്ചില്ലെങ്കില്‍ സര്‍വ്വീസ് നിര്‍ത്തിവെച്ച് സമരം ശക്തമാക്കുമെന്ന് കെഎസ്ആര്‍ടിസി ഡ്രൈവേഴ്‌സ് യൂണിയനും വര്‍ക്കേഴ്‌സ് യൂണിയനും അറിയിച്ചിട്ടുണ്ട്.
















