കൊച്ചി: നാല്‍പ്പത്തിയഞ്ചാമത് ഓള്‍ കേരള പോലീസ് ഷട്ടില്‍ ടൂര്‍ണമെന്റ് ഫൈനല്‍ ഇന്ന്. ഇന്നലെ നടന്ന പുരുഷ സിഗിംള്‍സില്‍ തിരുവനന്തപുരം റെയില്‍ വേയിലെ സുരേഷ്, ബിജു(ഇടുക്കി), അനില്‍കുമാര്‍(എആര്‍ തിരുവനന്തപുരം), അരുണ്‍(കെഎപി), അരുണ്‍. എം (കെഎപി) സനല്‍കുമാര്‍. ജി (എആര്‍ തിരുവനന്തപുരം), നിഷാദ് (തൃശ്ശൂര്‍), റെന്‍സ് മോന്‍ (കെഇപിഎ) എന്നിവര്‍ വിജയിച്ചു.
പുരുഷ ഡബിള്‍സില്‍ നിഷാന്‍-സുദര്‍ശന്‍ (എസ്എപി), മനുപ്രസാദ്- ശ്രീജിത്ത് (ഐആര്‍ബിഎന്‍), സി.എം. മോഹന്‍രാജ്- രാഹുല്‍ കൃഷ്ണ (കൊച്ചി), ബനഡിക്റ്റ്- പ്രശോബ് (തൃശ്ശൂര്‍), സന്തോഷ് കുമാര്‍- വിന്‍സന്റ്(കെഇപിഎ), ജോസ് ആന്റണി- ഷുക്കൂര്‍ (കൊച്ചി), സുരേഷ്-വിനീത് (എസ്ആര്‍പി തിരുവനന്തപുരം), നൗഷാദ്- റെന്‍സ് മോന്‍ (കെഇപിഎ) ടീം വിജയിച്ചു.
രാവിലെ 10ന് സമാപന സമ്മേളനവും സമ്മാനദാനവും കളക്ടര്‍ മുഹമ്മദ് വൈ സഫറുള്ള നിര്‍വഹിക്കും.
















