ന്യൂദല്‍ഹി: നാലാമത് വനിതാ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. മുന്നേറ്റനിരക്കാരി വന്ദന കടാരിയയാണ് ടീം നായിക. 18 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.
സുനിത ലക്രയാണ് വൈസ് ക്യാപ്റ്റന്‍. അതേസമയം റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ നായികയായ സുശീല ചനുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. ഒളിമ്പിക്‌സിന് ശേഷം വനിതാ ഹോക്കി ടീം പങ്കെടുക്കുന്ന പ്രധാന ടൂര്‍ണമെന്റാണിത്. രണ്ട് ഗോള്‍കീപ്പര്‍മാരും അഞ്ച് മുന്നേറ്റനിരക്കാരും ആറ് മധ്യനിരക്കാരും അഞ്ച് പ്രതിരോധനിരക്കാരും ഉള്‍പ്പെടുന്നതാണ് ടീം ഇന്ത്യ.
ഒക്ടോബര്‍ 29 മുതല്‍ സിംഗപ്പൂരിലാണ് ടൂര്‍ണമെന്റ്. നവംബര്‍ അഞ്ചിന് ഫൈനല്‍. ഇന്ത്യയെ കൂടാതെ നിലവിലെ ചാമ്പ്യന്മാരായ ജപ്പാന്‍, ചൈന, കൊറിയ, മലേഷ്യ എന്നീ രാജ്യങ്ങളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി വന്ദന പറഞ്ഞു.
ടീം: ഗോള്‍കീപ്പര്‍: സവിത, രജനി. പ്രതിരോധനിര: ദീപ ഗ്രേസ് എക്ത, രേണുക യാദവ്, സുനിത ലക്ര, ഹനിയാലും ലാല്‍ റൗത് ഫെലി, നമിത. മധ്യനിര: നിക്കി പ്രധാന്‍, നവ്‌ജോത് കൗര്‍, മോണിക്ക, റാണി, ദീപിക, നവ്ദീപ് കൗര്‍. മുന്നേറ്റനിര: പൂനം റാണി, അനുരാധാ ദേവി, വന്ദന കടാരിയ, പ്രീതി ദുബെ, പൂനം ബാര്‍ല.
















