ആലുവ: ശ്രീമൂലനഗരം ആറാം വാര്‍ഡില്‍ ജിനാന്‍ ബില്‍ഡിംങ്ങിലെ മൊബൈല്‍ ടവര്‍ നിര്‍മ്മാണം തടയണമെന്നാവശ്യപ്പെട്ട് സമീപവാസികള്‍ പ്രതിഷേധ പ്രകടനം നടത്തി. ഗ്രാമപഞ്ചായത്ത് ഭരണ സമിതി അനുവാദം നല്‍കിയത് നിയമവിരുദ്ധമായിട്ടാണെന്ന് സമരസമിതി ആരോപിച്ചു. പഞ്ചായത്തിലേയ്ക്ക് പ്രതിഷേധ പ്രകനം നടന്നു.
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ നിയമാനുമതി ഇല്ലാതെ കൊടുത്ത വൈദ്യുത കണക്ഷന് വിച്ഛേദിക്കുകയും ടവര്‍ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കാമെന്നും പഞ്ചായത്ത് അധികൃതര്‍ രേഖാമൂലം ഉറപ്പ് നല്കി.
ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ശ്യാംകുമാര്‍, ജന:സെക്രട്ടറി കെ.എസ് രെജീവ്, സെക്രട്ടറി എ.എന്‍. അഭിലാഷ്, ബിഎംഎസ് മേഖല സെക്രട്ടറി കെ.എ. രാജു, യുവമോര്‍ച്ച നേതാക്കളായ ശരത്കുമാര്.പി.ബി, രാഹുല്‍.എം.ആര്, സുധി ചൊവ്വര, ഷിബു,വിജേഷ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ തങ്കച്ചന് മൂഞ്ഞേലി,സജിതാ ബാബു, സാബു എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: