പാനൂര്‍: കനകമല കേസിലെ മുഖ്യപ്രതി മന്‍സീദിന്റെ ഭാര്യയും സംശയത്തിന്റെ നിഴലില്‍. എന്‍ഐഎ സംഘം ചോദ്യം ചെയ്യും. അണിയാരം മദീനമന്‍സിലില്‍ മന്‍സീദിന്റെ ഭാര്യ ഫിലീപ്പീന്‍സ് സ്വദേശി ആന്‍സി എന്ന മറിയത്തിനും ഐഎസ് ബന്ധമുണ്ടെന്ന് സൂചനകളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ 30ന് ഖത്തറില്‍ നിന്നും നാട്ടിലെത്തിയതായിരുന്നു ഇരുവരും .ഇതിനിടയില്‍ മറിയത്തിന്റെ ലാപ്പ്‌ടോപ്പ് നെടുമ്പാശേരി എയര്‍പോട്ടില്‍ വെച്ച് കളഞ്ഞു പോയിരുന്നു. നഷ്ടപ്പെട്ട ശേഷം എയര്‍പോര്‍ട്ട് അതോറിറ്റിക്ക് മറിയം പരാതി നല്‍കിയിരുന്നു. എന്നാല്‍ ലാപ്പ്‌ടോപ്പ് എയര്‍പോര്‍ട്ടില്‍ നിന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന വിശദീകരണമാണ് എയര്‍പോര്‍ട്ട് അതോറിറ്റി നല്‍കിയത്. മാസങ്ങളായി നിരീക്ഷണത്തിലുളള മന്‍സീദ് ഈ ലാപ്പ്‌ടോപ്പ് ഉപയോഗിച്ചാണ് സന്ദേശങ്ങള്‍ കൈമാറിയതെന്ന് സൂചനയുമുണ്ട്. ഇതു നഷ്ടപ്പെട്ടതാണ് മന്‍സീദിന്റെ നീക്കങ്ങള്‍ അന്വേഷണസംഘത്തിന് മനസിലാക്കാന്‍ സാധിച്ചതെന്ന് വിവരമുണ്ട്. കൃസ്ത്യാനിയായ ആന്‍സി മതംമാറിയാണ് മറിയമായത്. മറിയത്തിന്റെ ലാപ്പ്‌ടോപ്പില്‍ നിന്നും നിര്‍ണ്ണായക വിവരങ്ങള്‍ ലഭ്യമായതോടെയാണ് ഇവരുടെ പങ്കും എന്‍ഐഎയ്‌ക്ക് ലഭ്യമായത്. അടുത്ത ദിവസം മറിയത്തെ ചോദ്യം ചെയ്യുമെന്ന സൂചനയാണ് അന്വേഷണവൃത്തങ്ങളില്‍ നിന്നും ലഭ്യമാകുന്നത്.
















