കാലടി: കാലടി സനില്‍ വധക്കേസില്‍ പോലീസ് അറസ്റ്റു ചെയ്ത അഞ്ചു പേരെ കാലടി ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.
കൂവപ്പടി ഐമുറി വിഷ്ണുഭവനില്‍ അജി.വി.നായര്‍ (22), മൂക്കന്നൂര്‍ ആഴകം കണ്‌ഠേശ്വരത്ത് കളരിക്കല്‍ വീട്ടില്‍ സുജിത്ത് (23), ഒക്കല്‍ കരിക്കാട്ടില്‍ വീട്ടില്‍ ശ്രീജിത്ത് (24), മഞ്ഞപ്ര സെബിപുരം കല്ലറയ്‌ക്കല്‍ വീട്ടില്‍ ശരത് (20) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് റിമാന്റിലായത്.
പ്രായപൂര്‍ത്തിയാകാത്തയാളെ കാക്കനാട് ജുവനല്‍ ഹോമിലേക്കും മറ്റുള്ളവരെ ജില്ലാ ജയിലിലേക്കും അയച്ചു.കൊലപാതകത്തിന് പലവിധത്തില്‍ സഹായം ചെയ്തവരാണ് അറസ്റ്റിലായത്.കൊലപാതകം നടത്തിയ പ്രതികള്‍ ഇതുവരെ പിടിയിലായിട്ടില്ല. റൂറല്‍ എസ്.പി യുടെ നേതൃത്വത്തില്‍ അഞ്ച് സ്‌ക്വാഡുകളായി തിരിഞ്ഞ് അന്വേഷണം ഊര്‍ജിതമാണ്.
പ്രതികള്‍ ഒളിക്കാന്‍ സാധ്യതയുള്ള കേന്ദ്രങ്ങളിലെല്ലാം പോലീസ് പരിശോധിച്ചു. മുഖ്യപ്രതികളാരും മൊബൈല്‍ഫോണ്‍ ഉപയോഗിക്കാത്തത് പോലീസിനെ കുഴയ്‌ക്കുകയാണ്.ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്താനാകുന്നില്ല. മലയാറ്റൂര്‍, അയ്യമ്പുഴ വനമേഖലയിലും പോലീസ് അരിച്ചുപെറുക്കുന്നു.പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന സൂചന പോലീസ് നല്‍കുന്നുണ്ട്.അധികം ദൂരേക്ക് കടന്നിട്ടില്ല എന്ന നിഗമനത്തിലാണ് പോലീസ്. മഞ്ഞപ്രയില്‍ നടന്ന വടിവാള്‍ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളക്കെൂടി പോലീസ് കസ്റ്റഡിയിലെടുത്തു.അക്രമം നടന്ന ദിവസം തന്നെ ഒരാളെ സംഭവസ്ഥലത്തു നിന്നും പിടികൂടിയിരുന്നു.ഇരുവരേയും ചോദ്യം ചെയ്തു വരികയാണ്.
നാലുപേരെക്കൂടി പിടികൂടാനുണ്ട്.വടക്കുംഭാഗം കവലയിലെ ബാര്‍ബര്‍ ഷോപ്പില്‍ ഇരിക്കുകയായിരുന്ന അയ്യമ്പുഴ സ്വദേശി അജീഷിനാണ് വെട്ടേറ്റത്. ആക്രമിച്ചവരെക്കുറിച്ച്അജീഷ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
















