കളമശേരി: എറണാകുളം ഗവ.മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥി ഷംന തസ്ലിം കുത്തിവയ്‌പ്പിനെത്തുടര്‍ന്ന് മരിച്ച സംഭവത്തില്‍ ചികിത്സ അലംഭാവമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടിലുള്ളതായി സൂചന.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ 26 ന് ചേര്‍ന്ന അഞ്ചംഗ വിദഗ്ദ പാനലിന്റേതാണ് റിപ്പോര്‍ട്ട്. വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ട് ഇന്ന് പോലീസ് അന്വേഷണത്തിനായി കമ്മീഷണര്‍ക്ക് നല്‍കുമെന്ന് ഡിഎംഒ എം.കെ. കുട്ടപ്പന്‍ പറഞ്ഞു. അംഗങ്ങള്‍ എല്ലാവരും ഒപ്പുവക്കാത്തതിനാലാണ് റിപ്പോര്‍ട്ട് നല്‍കാന്‍ വൈകിയത്.
അതേസമയം സമിതിയിലെ ഡോക്ടര്‍മാര്‍ തമ്മില്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് സംബന്ധിച്ച് അഭിപ്രായ വ്യത്യാസമുള്ളതായി പറയുന്നുണ്ട്. ചികിത്സ അലംഭാവമുണ്ടെന്ന് തെളിഞ്ഞാല്‍ എറണാകുളം ഗവ.മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരും അധികൃതരുമാണ് പ്രതിസ്ഥാനത്ത് വരിക. സമിതിയില്‍ നിന്ന് രണ്ട് ഡോക്ടര്‍മാരെ മാറ്റണമെന്നാവശ്യപ്പെട്ട് ഷംനയുടെ പിതാവ് ഡിഎംഒയ്‌ക്ക് കത്ത് നല്‍കിയിരുന്നു.
പ്രതിസ്ഥാനത്ത് ഉള്ളവര്‍ക്ക് സ്വാധീനം ചെലുത്താന്‍ കഴിയുന്നവരാണെന്ന് പറഞ്ഞായിരുന്നു കത്ത്.
















