Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ജില്ലയില്‍ ലഹരിവേട്ട

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2016, 09:01 pm IST
inThrissur

തൃശൂര്‍: മാറ്റാമ്പുറത്ത് എക്‌സൈസ് റെയ്ഡില്‍ ഒന്നേകാല്‍ കിലോ കഞ്ചാവും മൂന്നു ലിറ്റര്‍ വിദേശമദ്യവും 10,200 രൂപയുമടക്കം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയടക്കം മൂന്നുപേരെ അറസ്റ്റു ചെയ്തു. മാറ്റാമ്പുറം പുളാക്കല്‍ പ്രദേശത്തെ വീടുകളില്‍ നാലു സംഘമായി തിരിഞ്ഞ് എക്‌സൈസ് സംഘം നടത്തിയ റെയ്ഡിലാണ് കഞ്ചാവും മദ്യവും പിടിച്ചെടുത്തത്.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്നു രാവിലെയാണ് എക്‌സൈസ് റെയ്ഡ് നടത്തിയത്. പൂളാക്കല്‍ പ്രദേശത്ത് വ്യാപകമായി കഞ്ചാവ് വില്‍പ്പനയും ഉപയോഗവും നടക്കുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. വിദ്യാര്‍ഥികളടക്കമുള്ളവര്‍ സ്്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നതായും രഹസ്യവിവരമുണ്ടായിരുന്നു. ഇതെത്തുടര്‍ന്നാണ് നാലു സംഘങ്ങളായി തിരിഞ്ഞ് ഇവിടത്തെ വീടുകളില്‍ കയറി എക്്‌സൈസ് സംഘം പരിശോധന നടത്തിയത്.

പൂളാക്കല്‍ പ്രദേശത്തെ താമസക്കാരായ ശാന്ത(50), സന്ദീപ്(29), ജെയ്‌സണ്‍(28) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. മൂന്നുപേരുടെയും വീടുകളില്‍ നിന്നാണ് ഒന്നേകാല്‍ കിലോ കഞ്ചാവ് പിടിച്ചത്. ജെയ്‌സന്റെ വീട്ടില്‍ കോഴിക്കൂടിന് താഴെ മണ്ണില്‍ പ്ലാസ്റ്റിക് കവറുകളിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു 600 ഗ്രാം കഞ്ചാവ്. കുഴി മണ്ണിട്ടു മൂടി അതിനു മുകളില്‍ ഓട് വിരിച്ച് യാതൊരു സംശയവും തോന്നാത്ത വിധമാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ജെയ്‌സണെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് ഒളിപ്പിച്ചുവെച്ചത് എക്‌സൈസ് സംഘത്തിന് കാണിച്ചു കൊടുത്തത്. വിദേശമദ്യത്തിന്റെ മൂന്നു കുപ്പികളും കള്ളച്ചാരായം വാറ്റാനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. വാറ്റുപകരണങ്ങള്‍ പറമ്പില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കഞ്ചാവ് വില്‍ക്കാനുള്ള അഞ്ഞൂറോളം പ്ലാസ്റ്റിക് കവറുകളും കണ്ടെടുത്തു.

14 വയസുമുതല്‍ 80 വയസുവരെയുള്ളവര്‍ വരെ പൂളാക്കല്‍ പ്രദേശത്ത് കഞ്ചാവ് വാങ്ങാനെത്താറുണ്ടെന്ന് എക്‌സൈസ് പറഞ്ഞു. രാത്രിയില്‍ കൂട്ടം കൂടിയിരുന്ന് വിദ്യാര്‍ഥികള്‍ കഞ്ചാവ് വലിക്കുന്നതായും വിവരം ലഭിച്ചിരുന്നു. പിടിച്ചെടുത്ത പണം കഞ്ചാവ് വില്‍പ്പനയില്‍ നിന്നും ലഭിച്ചതാണ്. ഡിണ്ടിഗലില്‍ നിന്നെത്തുന്ന നീലച്ചടയന്‍ കഞ്ചാവാണ് ഇവിടെ വില്‍പ്പന നടത്തുന്നത്. ഒരു കിലോയ്‌ക്ക് 15,000 രൂപ കൊടുത്ത് വാങ്ങുന്ന ഈ കഞ്ചാവ് ഇവിടെ വിറ്റഴിക്കുമ്പോള്‍ കിലോയ്‌ക്ക് 40,000 രൂപ ലഭിക്കും.

എക്‌സൈസ് തൃശൂര്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് സിഐ എ.ജി.പ്രകാശ്, തൃശൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ.ശശിധരന്‍, കോലഴി ഇന്‍സ്‌പെക്ടര്‍ ദേവദാസ് എന്നിവരുടെ നേതൃത്വത്തില്‍ വനിതാ എക്‌സൈസ് ഓഫീസര്‍മാരടക്കം മുപ്പതോളം പേര്‍ ഒരു മണിക്കൂറോളം നീണ്ട റെയ്ഡില്‍ പങ്കെടുത്തു. കട്ടിലപൂവ്വം, പുല്ലംകണ്ടം, ചെന്നിക്കര, താണിക്കുടം, കരുവാന്‍കാട് പ്രദേശങ്ങളിലും എക്‌സൈസ്് സംഘം പരിശോധന നടത്തി. ഈ മേഖലകളില്‍ കഞ്ചാവ് വി്ല്‍പന നടത്തുന്നവരെക്കുറിച്ച് എക്‌സൈസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

മദ്യവും മയക്കുമരുന്നും വില്പന നടത്തിവന്നിരുന്ന യുവാവിനെ പോലീസ് പിടികൂടി. കിളിഞ്ഞൂര്‍ മാറ്റാമ്പുറം പൂളായിക്കല്‍ ചുള്ളിക്കാടന്‍ ആന്റണി മകന്‍ ജെയ്‌സണ്‍ (39) ആണ് പിടിയിലായത്. മൂന്നുകിലോ കഞ്ചാവ് കടത്തിക്കൊണ്ടുപോയ കേസില്‍ പാലക്കാട്ട് കേസ് നിലവിലുള്ളയാളാണ് പ്രതി. ഇയാളില്‍ നിന്നും 600 ഗ്രാം കഞ്ചാവും മദ്യവും വാറ്റുപകരണങ്ങളും പിടികൂടി. എക്‌സൈസ് സിഐ കെ.കെ.ശശിധരന്‍, സ്‌പെഷല്‍ സ്‌ക്വാഡ് സിഐ എ.ജി.പ്രകാശ്, കോലഴി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി.ആര്‍.ദേവദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

മുളങ്കുന്നത്തുകാവ്: 12 ലിറ്റര്‍ വിദേശമദ്യം ചാക്കില്‍ കെട്ടി ബൈക്കില്‍ പോവുകയായിരുന്നയാളെ മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റു ചെയ്ത്. ചാത്തന്നൂര്‍ തിരുമുത്തിക്കോട് സ്വദേശി മുസ്തഫ(40)യാണ് അറസ്റ്റിലായത്.ഇന്നലെ രാത്രി പത്തരയോടെ പട്രോളിംഗിനിടെയാണ് ഇയാളെ പിടികൂടിയത്.

തൃശൂര്‍ ഈസ്റ്റ്, വെസ്റ്റ് പോലീസ് സ്റ്റേഷനുകളിലെ അബ്കാരി കേസുകളില്‍ പ്രതിയാണ് ഇയാള്‍. ചാത്തന്നൂര്‍ മേഖലയില്‍ ബീവറേജസ് ഔട്ട്‌ലെറ്റില്ലാത്തതുകൊണ്ട് തൃശൂരില്‍ നിന്നും മറ്റും വിദേശമദ്യം വാങ്ങി ഉയര്‍ന്ന വിലയ്‌ക്ക് ചാത്തന്നൂരില്‍ വില്‍പന നടത്തിവരികയായിരുന്നു ഇയാള്‍.

എസ്‌ഐ പി.പി.ജോയി, എഎസഐ വിദ്യാധിരാജ്, സിപിഒമാരായ സജീവന്‍, ഷിഹാബ്, സഗുണന്‍, സ്റ്റെബി ജോര്‍ജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

Kerala

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

Kerala

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

Kerala

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.