കാഠ്മണ്ഡു: നേപ്പാളിലെ ദാഹിങില്‍ ബസ് മലഞ്ചെരിവില്‍ നിന്ന് തെന്നിവീണ് 18 യാത്രക്കാര്‍ മരിച്ചു. ഉത്സവത്തിന് പോയ ഗ്രാമീണരാണ് മരിച്ചത്.
ബസിനുള്ളിലും മീതെയുമായി നിറയെ യാത്രക്കാരായിരുന്നു. മണ്ണിടിച്ചിലില്‍ റോഡില്‍ വീണ മണ്‍കൂന മറികടക്കാന്‍ ഡ്രൈവര്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. 980 അടി താഴ്ചയിലേക്കാണ് ബസ് വീണത്.
















