കറാച്ചി: ലോക സാമ്പത്തിക ഫോറം പുറത്തിറക്കുന്ന ആഗോള മത്സരക്ഷമതാ സൂചികയില്‍ പാക്കിസ്ഥാന്‍ 122ല്‍. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും പിന്നിലാണ് അവര്‍. മുന്നില്‍ ഭാരതം, 39 ാം സ്ഥാനത്ത്. ശ്രീലങ്ക (71), ഭൂട്ടാന്‍ (97), നേപ്പാള്‍ (98) എന്നിങ്ങനെ മറ്റു രാജ്യങ്ങള്‍.
2005ലാണ് സൂചികകള്‍ പുറത്തിറക്കി തുടങ്ങിയത്. 12 വിഷയങ്ങള്‍ അടിസ്ഥാനമാക്കിയാണിത്. ഭരണക്രമം, അടിസ്ഥാനസൗകര്യ വികസനം, സ്ഥൂല സാമ്പത്തിക പരിസ്ഥിതി, ആരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസവും പരിശീലനവും, വിപണി-തൊഴില്‍ കാര്യക്ഷമത, സാമ്പത്തിക വികസനം, സാങ്കേതികത, വിപണി ലഭ്യത, വ്യവസായ പരിസ്ഥിതി, പുതിയ ആശയങ്ങള്‍ കണ്ടെത്തല്‍ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് സൂചിക തയാറാക്കുന്നത്.
സാമ്പത്തിക മേഖലയില്‍ മാത്രമാണ് പാക്കിസ്ഥാന് നേരിയ പുരോഗതിയെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അഴിമതി, കുറ്റകൃത്യങ്ങള്‍, കവര്‍ച്ച, അധിക നികുതി, സാമ്പത്തിക-ഭരണ അസ്ഥിരത തുടങ്ങിയവ വ്യവസായ വികസനത്തിനു തടസം.
കഴിഞ്ഞ 10 ര്‍ഷത്തെ സാമ്പത്തിക അസ്ഥിരത, വളരാനും പുതിയ ആശയങ്ങള്‍ കണ്ടെത്താനുമുള്ള ശേഷി നഷ്ടപ്പെടുത്തിയെന്നും സൂചിക പറയുന്നു.
















