ദുബായ്: വെള്ളിയാഴ്ച കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ ന്യൂസിലന്‍ഡിനെതിരെ ആരംഭിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ജയിച്ചാല്‍ ഇന്ത്യ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തും. കാണ്‍പൂരിലെ തകര്‍പ്പന്‍ ജയമാണ് ഒന്നാമതുള്ള പാക്കിസ്ഥാനുമായി ഇന്ത്യയുടെ അകലം ഒരു പോയിന്റാക്കി കുറച്ചത്.
ബൗളര്‍മാരില്‍ ആര്‍. അശ്വിന്‍ രണ്ടാമതെത്തി. കാണ്‍പൂരിലെ പ്രകടനം ഒരു സ്ഥാനം മുന്നോട്ടു കയറ്റി അശ്വിനെ. കൊല്‍ത്തയില്‍ മികച്ച പ്രകടനം നടത്തിയാല്‍ ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്‌നിനെ മറികടന്ന് ഒന്നാമനാകും അശ്വിന്‍. ബാറ്റ്‌സ്മാന്മാരില്‍ ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഒരു സ്ഥാനം കയറി രണ്ടിലെത്തി. ജോ റൂട്ടിനെയാണ് മറികടന്നത്. ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ഒന്നാമത്.
















