Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബയേണിനെതിരെ അത്‌ലറ്റികോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2016, 09:44 pm IST
inSports

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ കെല്‍റ്റിക്കിനെ നേരിടുന്ന മാഞ്ചസ്റ്റര്‍ സിറ്റി ടീമംഗങ്ങള്‍ പരിശീലനത്തില്‍

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇന്നും രാജകീയ പോരാട്ടങ്ങള്‍. കരുത്തരുടെ മുഖാമുഖത്തില്‍ മുന്‍ ചാമ്പ്യന്‍ ബയേണ്‍ മ്യൂണിക്ക്, സ്പാനിഷ് കരുത്തര്‍ അത്‌ലറ്റികോ മാഡ്രിഡിനെ നേരിടും. ബാഴ്‌സലോണ, ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ സിറ്റി, പിഎസ്ജി ടീമുകളും കളത്തിലിറങ്ങും. രാത്രി 12.15ന് മത്സരങ്ങള്‍.

ഗ്രൂപ്പ് ഡിയില്‍ മാഡ്രിഡിലാണ് ബയേണ്‍, അത്‌ലറ്റികോയെ വെല്ലുവിളിക്കുക. താരസമ്പന്നമായ ബയേണിന് അത്‌ലറ്റികോ വലിയ എതിരാളികളല്ല. എന്നാല്‍, മാഡ്രിഡില്‍ ശൗര്യം കൂടും സ്പാനിഷ് ടീമിന്. ലാ ലിഗയില്‍ തുടക്കത്തിലെ തിരിച്ചടിക്കു ശേഷം കരുത്തോടെ തിരിച്ചെത്തിയതിന്റെ ആത്മവിശ്വാസവുമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ സെമിയുടെ ആവര്‍ത്തനമാണ് പോരാട്ടം. അന്ന് ബയേണിനെ ഞെട്ടിച്ച് മാഡ്രിഡ് ടീം ഫൈനലിലെത്തി. മ്യൂണിച്ചില്‍ ബയേണ്‍ 2-1നു ജയിച്ചപ്പോള്‍, മാഡ്രിഡില്‍ 1-0ന് ജയം അത്‌ലറ്റികോയ്‌ക്ക്. എവേ ഗോളില്‍ ടീം ഫൈനലിലുമെത്തി. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടു വട്ടം മാത്രമേ അത്‌ലറ്റികോ തോറ്റിട്ടുള്ളു. ബയേണുമായി നാലു തവണ പോരാടിയിട്ടുണ്ട് ടീം.

സൂപ്പര്‍ താരം റോബര്‍ട്ടൊ ലെവന്‍ഡോവ്‌സ്‌കിയുടെ ബൂട്ടുകളില്‍ ജര്‍മന്‍ സംഘത്തിന്റെ പ്രതീക്ഷ. തോമസ് മുള്ളര്‍, ഫ്രാങ്ക് റിബറി, സാബി അലൊന്‍സൊ, ആര്യന്‍ റോബന്‍ തുടങ്ങിയ പ്രതിഭകള്‍ ഒപ്പമുണ്ട്. അന്റോണിയൊ ഗ്രീസ്മന്നിന്റെ ഗോളടി മികവ് മാഡ്രിഡ് സംഘത്തിന്റെ കരുത്ത്. ഫെര്‍ണാണ്ടൊ ടോറസെന്ന പരിചയസമ്പന്നനും എതിരാളികള്‍ക്കു ഭീഷണി.

ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ഡച്ച് ടീം പിഎസ്‌വി ഐന്തോവന്‍, റഷ്യയില്‍ നിന്നുള്ള റൊസ്‌തൊവിനെ നേരിടും. കടലാസില്‍ കരുത്തര്‍ പിഎസ്‌വിയെങ്കിലും റഷ്യയിലാണ് കളിയെന്നതു തിരിച്ചടിയാകും.

ഗ്രൂപ്പ് സിയില്‍ സ്പാനിഷ് കരുത്തര്‍ ബാഴ്‌സലോണയുടെ എതിരാളികളും ജര്‍മന്‍ ടീം, ബൊറൂസിയ മോണ്‍ചംഗ്ലാദ്ബാക്ക്. പരിക്കേറ്റ ലയണല്‍ മെസിയില്ലെങ്കിലും ലൂയി സുവാരസും നെയ്‌മറുമടങ്ങുന്ന കരുത്തര്‍ ബാഴ്‌സലോണയെ പ്രതാപികളാക്കും. അവരെ വെല്ലുവിളിക്കാനുള്ള താരനിര ജര്‍മന്‍ ടീമിനില്ല. മത്സരം തട്ടകത്തിലെന്നതു മാത്രം ആശ്വാസം.

യൂറോപ്യന്‍ വേദിയില്‍ ആദ്യമായാണ് മോണ്‍ചംഗ്ലാദ്ബാക്ക്, ബാഴ്‌സയെ എതിരിടാനെത്തുന്നത്. സ്വന്തം മൈതാനത്ത് സ്പാനിഷ് ടീമുകളെ നേരിട്ടപ്പോഴെല്ലാം ഗോള്‍ വഴങ്ങിയിട്ടുണ്ടെന്നത് ബൊറൂസിയന്‍ ടീമിന്റെ ഓര്‍മയിലുണ്ടാകും.

ഗ്രൂപ്പിലെ രണ്ടാമത്തെ മത്സരം പ്രീമിയര്‍ ലീഗ് ടീം മാഞ്ചസ്റ്റര്‍ സിറ്റിയും സ്‌കോട്ടിഷ് ടീം കെല്‍റ്റിക്കും തമ്മില്‍. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായാണ് ഇരു ടീമുകളും മുഖാമുഖമെത്തുന്നത്. പെപ് ഗാര്‍ഡിയോളയുടെ തന്ത്രജ്ഞതയില്‍ പ്രീമിയര്‍ ലീഗില്‍ കുതിക്കുന്ന സിറ്റിക്ക് കരുത്തരുടെ നിര തന്നെയുണ്ട്. സെര്‍ജിയൊ അഗ്വെയ്‌റൊയുടെ ഗോളടി മികവില്‍ പ്രതീക്ഷ. ഇല്‍കെ ഗുണ്ടൊഗന്‍, റഹിം സ്റ്റെര്‍ലിങ്, ജീസസ് നവാസ്, യായ ടുറെ എന്നിവരും താരസാന്നിധ്യങ്ങള്‍. പരിക്കേറ്റ വിന്‍സന്റ് കൊംപാനിയും കെവിന്‍ ഡി ബ്ര്യൂണെയും കളിക്കില്ലെന്നത് തിരിച്ചടി. ഇവര്‍ ചികിത്സയ്‌ക്കായി ബാഴ്‌സലോണയിലേക്ക് പോയി.

ഗ്രൂപ്പ് ബിയില്‍ സീരി എ ടീം നെപ്പോളി തട്ടകത്തില്‍ പോര്‍ച്ചുഗല്‍ ടീം ബെനഫിക്കയെ നേരിടും. രണ്ടാം തവണയാണ് ചാമ്പ്യന്‍ഷിപ്പില്‍ ഈ ടീമുകള്‍ നേര്‍ക്കുനേര്‍ എത്തുന്നത്. 2008-09ല്‍ നെപ്പോളി തോറ്റു. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വന്തം മൈതാനത്ത് തോറ്റിട്ടില്ലെന്നത് ഇറ്റാലിയന്‍ ടീമിന്റെ ആത്മവിശ്വാസം. ചാമ്പ്യന്‍സ് ലീഗില്‍ ആശ്വാസ്യമല്ല ബെനഫിക്കയുടെ റെക്കോഡ്.

ഗ്രൂപ്പിലെ രണ്ടാം മത്സരം ഉക്രൈന്‍ ടീം ഡൈനാമോ കീവും തുര്‍ക്കിയില്‍ നിന്നുള്ള ബെസിക്താസും തമ്മില്‍. ഇവര്‍ മുന്‍പ് എട്ടു തവണ ഏറ്റുമുട്ടിയപ്പോള്‍, അഞ്ചുവട്ടം ജയം കണ്ടു കീവ്. തുര്‍ക്കിയില്‍ നിന്നുള്ള ടീമുകളുമായി 18 തവണ യൂറോപ്യന്‍ വേദിയില്‍ പോരാടിയ ഉക്രൈന്‍ ടീമിന് 11 ജയം.

ഗ്രൂപ്പ് എയില്‍ പ്രീമിയര്‍ ലീഗ് ടീം ആഴ്‌സണല്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള ബേസലിനെ നേരിടും. എമിറേറ്റ്‌സില്‍ പീരങ്കിപ്പടയ്‌ക്ക് വ്യക്തമായ മുന്‍തൂക്കം. ആദ്യമായി ഇവരുടെ നേരങ്കം. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള ടീമുകള്‍ക്കെതിരെ മുന്‍പ് കളിച്ച നാലു മത്സരങ്ങളിലും ആഴ്‌സണല്‍ ജയം കണ്ടു. ഇംഗ്ലണ്ടില്‍ നിന്നുള്ള ടീമുകള്‍ക്കെതിരെ ഒരു തവണ മാത്രമേ ബേസല്‍ തോറ്റിട്ടുള്ളു, 2002ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട്. നാലെണ്ണത്തില്‍ ജയിച്ചപ്പോള്‍, അഞ്ചെണ്ണം സമനിലയില്‍.

മെസ്യൂട്ട് ഓസില്‍, ഡാനി വെല്‍ബെക്ക്, ഒലിവര്‍ ഗിറൗര്‍ഡ്, അലക്‌സി സാഞ്ചസ്, ലൂക്കാസ്, ആരോണ്‍ റംസേ, അലക്‌സ് ചേംബര്‍ലൈന്‍ തുടങ്ങിയവര്‍ ഇംഗ്ലീഷ് ടീമിന്റെ കരുത്ത്.

ഗ്രൂപ്പിലെ രണ്ടാം മത്സരം പാരീസ് സെന്റ് ജര്‍മനും ബള്‍ഗേറിയന്‍ ടീം ലുഡോഗൊരെറ്റ്‌സും തമ്മില്‍. യൂറോപ്യന്‍ കപ്പ്, 1992-93ല്‍ ചാമ്പ്യന്‍സ് ലീഗ് ആയ ശേഷം ആദ്യമായാണ് ഫ്രഞ്ച്-ബള്‍ഗേറിയന്‍ ടീമുകള്‍ ഏറ്റുമുട്ടുന്നത്. ഫ്രഞ്ച് ലീഗില്‍ കഴിഞ്ഞ തവണത്തേതു പോലെ ആത്മവിശ്വാസമില്ല ടീമിനെങ്കിലും യൂറോപ്പില്‍ അതു മറികടക്കാമെന്നു പ്രതീക്ഷ. അര്‍ജന്റൈന്‍ മധ്യനിരക്കാരന്‍ ഏയ്ഞ്ചല്‍ ഡി മരിയയുടെയും ഉറുഗ്വെ മുന്നേറ്റനിരക്കാരന്‍ എഡിന്‍സണ്‍ കവാനിയുടെയും മികവ് പിഎസ്ജിക്ക് തുണ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

Kerala

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

India

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

Kerala

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

പുതിയ വാര്‍ത്തകള്‍

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

കഥ: വിഷ ജന്തുക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.