വാഷിങ്ടണ്‍: പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകള്‍ അടച്ചുപൂട്ടാന്‍ അമേരിക്കയുടെ നിര്‍ദ്ദേശം. ഭീകരരുടെ സുരക്ഷിത താവളങ്ങള്‍ പൂട്ടണം, ഭീകരരെ തകര്‍ക്കണം, വൈറ്റ് ഹൗസ് ഉപവക്താവ് മാര്‍ക്ക് ടോണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഭാരതം ഐക്യരാഷ്‌ട്ര സഭയില്‍ ഈ വിഷയം അതിശക്തമായി ഉന്നയിച്ചതാണ് പാക്കിസ്ഥാനെതിരെ സമ്മര്‍ദ്ദം മുറുക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ചത്. സ്വന്തം മണ്ണില്‍ നിന്ന് ഭീകരത തുടച്ചുനീക്കാന്‍ അവര്‍ക്ക് കഴിയണം. അവര്‍ നടപടിയെടുക്കുന്നുണ്ടെന്നാണ് വിശ്വാസം. അയല്‍ക്കാരെ ആക്രമിക്കുന്നവരടക്കം എല്ലാ ഭീകരസംഘടനകള്‍ക്കുമെതിരെ അവര്‍ ശക്തമായ നടപടി എടുക്കണം.
ഭാരതം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. അമേരിക്കക്കും ഭാരതത്തിനും ലോകത്തെ സംബന്ധിച്ച് ഒരേ കാഴ്ചപ്പാടാണ് ഉള്ളത്. അടുത്ത ബന്ധമാണ് ഭാരതവുമായി ഉള്ളത്.
ഭീകരത ഉയര്‍ത്തുന്ന ഭീഷണിക്കെതിരെ പാക്കിസ്ഥാന്‍ ശക്തമായി പ്രതികരിക്കേണ്ടതുണ്ട്. അവിടെ അഭയം തേടുന്ന ഭീകരര്‍ക്ക് എതിരെ നടപടി എടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
















