ധാക്ക: പാ എന്ന ചിത്രത്തില്‍ അമിതാ ബച്ചന്‍ അവതരിപ്പിച്ച ഔര എന്ന പന്ത്രണ്ടുകാരനെ ഓര്‍മയില്ലേ, ബുദ്ധിയിലും മറ്റ് കാര്യങ്ങളിലുമെല്ലാം സാധാരണ പന്ത്രണ്ടുവയസുകാരനാണെങ്കിലും കണ്ടാല്‍ അറുപതുവയസുകാരനെ പോലെയുളള ബാലന്‍. അതി ഗുരുതമായ പ്രൊഗേറിയ എന്ന ജനിതക രോഗത്തെയാണ് 2009ല്‍ ഈ ചിത്രത്തിലൂടെ ഹാസ്യത്തില്‍ പൊതിഞ്ഞ് ആര്‍. ബാലകൃഷ്ണന്‍ നമ്മുടെ മുന്നിലെത്തിച്ചത്.
പ്രൊഗേറിയയുടെ വാര്‍ത്തയാണ് ബംഗ്ലാദേശില്‍ നിന്നെത്തിയിരിക്കുന്നത്. മഗൗര ജില്ലയില്‍ അകാല വാര്‍ദ്ധക്യവുമായി ആണ്‍കുട്ടി ജനിച്ചു. ചുളിഞ്ഞ ശരീരവും വാര്‍ദ്ധക്യം ബാധിച്ച കണ്ണുകളും ഈ കുഞ്ഞിന് എണ്‍പതു വയസുകാരന്റെ ഛായ നല്‍കുന്നു.
പരുള്‍ പത്രോ-ബിസ്വജിത് പത്രോ ദമ്പതികളുടെ മകനാണ് അകാല വാര്‍ദ്ധക്യവുമായി ജനിച്ചിരിക്കുന്നത്. ധാരാളം ബന്ധുക്കളും നാട്ടുകാരുമാണ് ഇവരുടെ വീട്ടിലേക്ക് ഈ കുഞ്ഞിനെ കാണാനെത്തുന്നത്.
മിക്ക പ്രൊഗേറിയ രോഗികളും ചെറുപ്പത്തില്‍ തന്നെ മരിച്ച് പോകുകയാണ് പതിവ്. 2009ല്‍ പുറത്ത് വന്ന പാ എന്ന ചിത്രത്തിലും ഔരോ മരിക്കുകയാണ്. എന്നാല്‍, ഇവന്‍ ആരോഗ്യവാനായി വളരുമെന്നാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ.
















