തലശ്ശേരി: ധര്‍മ്മടം ഗവ.ബ്രണ്ണന്‍ കോളേജിന്റെ ശതോത്തര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഏകപാത്ര നാടകോത്സവം അരങ്ങേറി. നിഹാരിക മോഹന്‍ അവതരിപ്പിച്ച മലാല-അക്ഷരങ്ങളുടെ മാലാഖ എന്ന നാടകത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. നാടക സംവിധായകന്‍ ദീപന്‍ ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ.എ.വത്സലന്‍ അധ്യക്ഷത വഹിച്ചു.
















