കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകനായ പടുവിലായിലെ സായൂജിന്ന് നേരെ നടന്ന വധശ്രമത്തില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പ്രതിഷേധിച്ചു. സായൂജിനെ ബോംബെറിഞ്ഞ് കെല്ലാന്‍ കഴിയാത്തതിലുള്ള അരിശം തീര്‍ക്കാനാണ് അദ്ദേഹം സഞ്ചരിച്ച ബൈക്ക് തീവെച്ച് നശിപ്പിച്ചത് രണ്ടാഴ്ച മുന്നേ ബിജെപി പ്രവര്‍ത്തകന്‍ നവജിത്തിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളടങ്ങിയ സംഘമാണ് ഈ അക്രമത്തിനു പിന്നിലും സിപിഎം അണികളിലെ കൊഴിഞ്ഞുപോക്ക് തടയാന്‍ അക്രമണങ്ങള്‍ കൊണ്ട് സാധിക്കില്ലെന്നും ധീരമായ ചെറുത്ത് നില്‍പ് നടത്തി പ്രവര്‍ത്തകര്‍ ഇതിനെ നേരിടുമെന്നും പി.സത്യപ്രകാശ് പറഞ്ഞു
















