കണ്ണൂര്‍: കൃഷിവകുപ്പില്‍ നിന്നും വിരമിച്ച സാങ്കേതിക വിഭാഗം ജീവനക്കാരുടെ കൂട്ടായ്‌മയായ ആപ്പ്‌സയുടെ ആഭിമുഖ്യത്തില്‍ നാളെ കാലത്ത് 10 മണി മുതല്‍ വൈകുന്നേരം വരെ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ കീടനാശിനി വിമുക്ത കണ്ണൂര്‍ ജില്ല സാധ്യമോ എന്ന വിഷയത്തെക്കുറിച്ച് ജില്ലാതല സെമിനാറും സംവാദവും സംഘടിപ്പിക്കും. കൃഷി ശാസ്ത്രജ്ഞര്‍, കൃഷി ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ജൈവ കര്‍ഷകര്‍, വിവിധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സംവാദത്തോടനുബന്ധിച്ച് ജൈവകീട പരിപാലനത്തില്‍ പ്രായോഗിക പരിശീലനവും നല്‍കും.
















