Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ക്ഷേമ പെന്‍ഷന്‍ വിതരണം നൂറുശതമാനമെന്ന അവകാശവാദം പൊളള; നിരവധി പേര്‍ക്ക് ഇനിയും പെന്‍ഷന്‍ ലഭിച്ചില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2016, 06:28 pm IST
inKannur

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാറിന്റെ അഭിമാന പദ്ധതിയെന്ന് കൊട്ടിഘോഷിച്ച് സംസ്ഥാനത്താകമാനം സംഘടിപ്പിച്ച സാമൂഹ്യക്ഷേമ പെന്‍ഷന്‍ വീട്ടിലെത്തിക്കല്‍ പദ്ധതി നൂറു ശതമാനം ലക്ഷ്യം കണ്ടുവെന്ന അധികൃതരുടെ വാദം പൊളള. നൂറു ശതമാനം പേര്‍ക്കും പെന്‍ഷന്‍ വീട്ടിലെത്തിച്ചുവെന്ന് അവകാശപ്പെട്ട് ഇതിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെ അഭിനന്ദിക്കാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ചടങ്ങ് സംഘടിപ്പിച്ച കണ്ണൂര്‍ ജില്ലയില്‍തന്നെ പദ്ധതി ലക്ഷ്യം കണ്ടില്ല. പദ്ധതി പൂര്‍ണതയിലേക്ക് എന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴാണ് ആരോഗ്യ മന്ത്രി കെ.കെ.ശൈലജയുടെ മണ്ഡലമായ പാനൂര്‍ നഗരസഭയിലടക്കം ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തവര്‍ നിരവധിയാണെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. സാങ്കേതിക പ്രശ്‌നമാണെന്ന് അധികൃതര്‍ പറയുന്നുവെങ്കിലും പെന്‍ഷന്‍ എന്നു ലഭ്യമാക്കുമെന്ന് ഉറപ്പില്ലാത്ത സ്ഥിതിയാണ്. നഗരസഭ നിലവില്‍ വന്നിട്ട് ഒരു വര്‍ഷമായിട്ടും സാങ്കേതികക്കുരുക്കുകള്‍ ഇനിയും അയഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി രക്ഷപ്പെടുകയാണ് അധികൃതര്‍. ക്ഷേമ പെന്‍ഷന്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് നഗരസഭയിലെ പാനൂര്‍ സോണലിലെ സര്‍വീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥരുടെയും നഗരസഭാ കൗണ്‍സിലര്‍മാരുടെയും യോഗം ഇന്നലെ നഗരസഭാ ഓഫീസില്‍ ചേരുകയുണ്ടായി. പെരിങ്ങളം, കരിയാട് സോണലിലെ യോഗവും അടുത്ത ദിവസം തന്നെ ചേരും. ജില്ലയില്‍ എല്ലാവര്‍ക്കും ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്തുവെന്ന് അധികൃതര്‍ കൊട്ടിഘോഷിച്ച് ആഘോഷപരിപാടികളും അഭിനന്ദന യോഗവും നടന്നുകൊണ്ടിരിക്കെയാണ് മറുഭാഗത്ത് ഈ അനാസ്ഥ.

സംസ്ഥാന തലത്തില്‍ ആദ്യമായി കണ്ണൂര്‍ ജില്ലയാണ് പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കിയതെന്ന് പ്രഖ്യാപിച്ച് സര്‍ക്കാര്‍ പെന്‍ഷന്‍ വിതരണത്തില്‍ പങ്കെടുത്ത എല്ലാ പ്രാഥമിക ബാങ്കുകളെയും അനുമോദിക്കുന്നതിന് പരിപാടികള്‍ സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം മന്ത്രി ഇ.പി.ജയരാജന്റെ സാന്നിധ്യത്തില്‍ കണ്ണൂരില്‍ പെന്‍ഷന്‍ വിതരണത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് അനുമോദന യോഗം ചേര്‍ന്നിരുന്നു. പ്രാദേശിക തലങ്ങളില്‍ 27 നകം അനുമോദന യോഗം ചേരാനും തീരുമാനമെടുത്തിരുന്നു. ഇതിനിടയിലാണ് പാനൂര്‍ ഉള്‍പ്പെടെ ജില്ലയുടെ പല ഭാഗങ്ങളിലും നിസ്സാരകാരണങ്ങളും മറ്റും ചൂണ്ടിക്കാട്ടി പെന്‍ഷന്‍ വിതരണം ചെയ്തില്ലെന്ന പരാതിയുയര്‍ന്നിരിക്കുന്നത്. പരസ്യങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും പിണറായി സര്‍ക്കാരിന്റെ ഏറ്റവും വലിയ ജനശ്രദ്ധ നേടിയ പദ്ധതിയെന്ന് കൊട്ടിഘോഷിച്ചു കൊണ്ടിരിക്കുന്ന പദ്ധതി പൂര്‍ണ്ണമാക്കാന്‍ സാധിക്കാതെ സിപിഎം നേതൃത്വം ഇതോടെ അപഹാസ്യമായിരിക്കുകയാണ്.

കര്‍ഷകതൊഴിലാളി പെന്‍ഷന്‍, വാര്‍ധക്യകാല പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, 50 വയസ് കഴിഞ്ഞിട്ടും വിവാഹിതരാകാത്ത സ്ത്രീകള്‍ക്കുളള പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നിവയാണ് വീടുകളില്‍ എത്തിച്ചു നല്‍കുന്നത്. 50 വയസുകഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്കുളളള പെന്‍ഷനാണ് കൂടുതലും വിതരണം ചെയ്തത്. പെന്‍ഷന്‍ വിതരണത്തില്‍ നൂറുശതമാനം നേട്ടം അവകാശപ്പെട്ട് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ കണ്ണൂര്‍ ജില്ലയില്‍ത്തന്നെ പലയിടത്തും പെന്‍ഷന്‍ ലഭിച്ചില്ലെന്നത് സിപിഎം അവകാശവാദങ്ങളുടെ പൊളളത്തരം വ്യക്തമാക്കുന്നതായി. പെന്‍ഷന്‍ വിതരണം അപൂര്‍ണ്ണമായതു പോലെ തന്നെ ഏറെ കൊട്ടിഘോഷിച്ച് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച അഞ്ചു കിലോ സൗജന്യ അരിയും ഇതുവരെ ജില്ലയിലെ ബഹുഭൂരിപക്ഷം സ്‌ക്കൂള്‍ കുട്ടികള്‍ക്കും ഓണം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞിട്ടും ഇതുവരെ ലഭിച്ചിട്ടില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

India

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

Gulf

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.