മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ റയല്‍ മാഡ്രിഡിന് തുടര്‍ച്ചയായ രണ്ടാം സമനില. കഴിഞ്ഞയാഴ്ച വിയ്യാറയലിനോട് കുടുങ്ങിയപ്പോള്‍ ഇന്നലെ ലാസ് പല്‍മാസാണ് റൊണാള്‍ഡോയെയും കൂട്ടരും പിടിച്ചുകെട്ടിയത്. ഇരു ടീമുകളും രണ്ട് ഗോള്‍ നേടി. സമനിലയില്‍ കുടുങ്ങിയെങ്കിലും പോയിന്റ് പട്ടികയില്‍ 14 പോയിന്റുമായി റയല്‍ തന്നെ ഒന്നാമത്.
രണ്ട് തവണ മുന്നിലെത്തിയശേഷമാണ് റയല്‍ സമനിലകൊണ്ട് തൃപ്തരായത്. പല്‍മാസ് ഗോളി ബാറിന് കീഴില്‍ കാഴ്ചവെച്ച മിന്നുന്ന പ്രകടനമാണ് റയലിനെ വിജയത്തില്‍ നിന്ന് തടഞ്ഞത്. ക്രിസ്റ്റിയാനോയും ബെയ്‌ലും ഉള്‍പ്പെട്ട താരനിര ഒരുക്കിയെടുത്ത ഒരു ഡസനോളം മികച്ച അവസരങ്ങളാണ് പല്‍മാസ് ഗോളിയുടെ മെയ് വഴക്കത്തിന് മുന്നില്‍ വിഫലമായത്.
കളിയുടെ 33-ാം മിനിറ്റില്‍ മാര്‍ക്കോ അസന്‍സിയോയുടെ ഹെഡ്ഡറിലൂടെ റയല്‍ മുന്നില്‍. അഞ്ച് മിനിറ്റിനുശേഷം പെഡ്രോ ഡൊമിനിഗസിലൂടെ പല്‍മാസിന് സമനില. 67-ാം മിനിറ്റില്‍ കരിം ബെന്‍മേസ പിന്നെയും റയലിന് ലീഡ് നേടിക്കൊടുത്തെങ്കിലും 85-ാം മിനിറ്റില്‍ സെര്‍ജിയോ അരോജോ പല്‍മാസിന്റെ സമ
നില ഗോള്‍ കണ്ടെത്തി.
















