ബാഗ്ദാദ്: ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദില്‍ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സ്‌കൂള്‍ കെട്ടിടത്തിനു സമീപമായിരുന്നു ആക്രമണം നടന്നത്. സ്‌ഫോടക വസ്തു ഘടിപ്പിച്ച വസ്ത്രം ധരിച്ചെത്തിയ ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.
മുഹ്‌റവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ക്ക് തയാറെടുക്കുകയായിരുന്ന ഷിയ വിഭാഗത്തില്‍പെട്ട ആളുകളെയാണ് ചാവേര്‍ ലക്ഷ്യംവച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ഐഎസ് അറിയിച്ചത്.
















