ബെഗോട്ട: കൊളംബിയന്‍ പ്രസിഡണ്ടിന്റെയും ഫാര്‍ക്ക് നേതൃത്തിന്റേയും ക്ഷണ പ്രകാരം, സപ്തംബര്‍ 26ന് നടക്കുന്ന സമാധാന കരാറില്‍ ഒപ്പിടുന്ന ചടങ്ങില്‍ ജീവനകലയുടെ ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍ പങ്കെടുക്കും. പതിനഞ്ചിലധികം രാഷ്‌ട്രത്തലവന്മാര്‍ പങ്കെടുക്കും.
ശ്രീശ്രീരവിശങ്കറും ആര്‍ട്ട് ഓഫ് ലിവിങും ശാന്തിദായകരാണ് എന്ന് പറഞ്ഞാണ് കൊളംബിയന്‍ പ്രസിഡണ്ട് ജുവാന്‍ മാനുവല്‍ സാന്റോസ് ശാന്തിക്ക് വേണ്ടിയുള്ള ശ്രമത്തെ അംഗീകരിച്ചത്. ആഗസ്റ്റ് 24ന് കൊളംബിയന്‍ സര്‍ക്കാറും ഫാര്‍ക്കും തമ്മില്‍ നടന്ന ഒത്തുതീര്‍പ്പില്‍ മധ്യസ്ഥത വഹിച്ചത് ശ്രീശ്രീ രവിശങ്കറായിരുന്നു.
















