ലണ്ടന്‍: മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗിനെ പരാമര്‍ശിച്ച് വീണ്ടും ബ്രിട്ടീഷ് പത്രപ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗന്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ആഴ്‌സണലിന്റെ ഡ്രസിങ് റൂമില്‍ നിന്നെടുത്ത സെല്‍ഫി സേവാഗ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെ മോര്‍ഗന്റെ ട്വീറ്റ്. ”താങ്കള്‍ അവിടെ നില്‍ക്കു, നാളെ കളത്തിലിറങ്ങു. ഞങ്ങള്‍ക്ക് ചില പൊട്ടിത്തെറികള്‍ വേണം.” – മോര്‍ഗന്‍ കുറിച്ചു.
മുന്‍ താരം ഹര്‍ഭജന്‍ സിങ്, കമന്റേറ്റര്‍ ഹര്‍ഷ ബോഗ്‌ലെ, ബോളിവുഡ് നടി നേഹ ദുപിയ എന്നിവര്‍ക്കൊപ്പമാണ് സേവാഗ് ആഴ്‌സണലിന്റെ ഹോം മൈതാനമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തിലെത്തിയത്. ചെല്‍സിയുമായാണ് ആഴ്‌സണലിന് മത്സരം.
നേരത്തെ, റിയോ ഒളിമ്പിക്‌സില്‍ രണ്ടു മെഡല്‍ നേടിയത് രാജ്യം ആഘോഷിച്ചപ്പോള്‍ പരിഹസിച്ച മോര്‍ഗന്, സെവാഗ് മറുപടി നല്‍കിയിരുന്നു.
















