മാവേലിക്കര: മകനെ പോലീസ് കള്ളക്കേസുകളില്‍ കുടുക്കി പീഡിപ്പിക്കുന്നതായി മാലമോഷണം നടത്തിയതിന് കഴിഞ്ഞ ദിവസം അറസ്റ്റിലായ ബുനാഷ്ഖാന്റെ മാതാപിതാക്കളായ മഞ്ഞാടിത്തറ ബിസ്മില്ലമന്‍സിലില്‍ താജുദ്ദീനും മുംതാസും ആരോപിച്ചു. രണ്ട് വര്‍ഷം മുമ്പ് പോലീസിനെതിരെ ഹൈക്കോടതിയില്‍ പരാതി നല്‍കിയതിന്റെ പേരില്‍ കുടുംബത്തെ പോലീസ് വേട്ടയാടുകയാണ്.
പോലീസ് ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ച് കാല്‍പ്പാദങ്ങള്‍ തകര്‍ത്ത ബുനാഷ്ഖാന്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയാണ്. വീടിനു സമീപത്തുള്ള ഒരു മുസ്‌ലീം ലീഗ് നേതാവാണ് ഇതിനു പിന്നിലെന്നും ഇരുവരും ആരോപിച്ചു.
















