ചേര്‍ത്തല: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അഖില കേരള ധീവര സഭ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 26നു ചേര്‍ത്തല താലൂക്ക് ഓഫിസിലേക്കു മാര്‍ച്ചും ധര്‍ണയും നടത്തും. ഒഇസി വിദ്യാര്‍ഥികള്‍ക്കുള്ള ലംപ്‌സം ഗ്രാന്റ് കുടിശിക സഹിതം വിതരണം ചെയ്യുക, പോളപായല്‍ ഉദ്ഭവസ്ഥാനത്തു നശിപ്പിക്കുക, കായല്‍ മലിനീകരണം തടയുക, പമ്പ–അച്ചന്‍കോവില്‍–വൈപ്പാര്‍ നദീജലസംയോ ജന പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയി ച്ചാണു സമരം. സംസ്ഥാന പ്രസിഡന്റ് കെ.കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് വി.അശോകന്‍ അധ്യക്ഷത വഹിക്കും.
















