കണ്ണൂര്‍: ലോക ഹൃദയദിനത്തിന്റെ ഭാഗമായി 29 ന് എകെജി ഹാര്‍ട്ട് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ഹൃദ്‌രോഗ നിര്‍ണയ ക്യാമ്പ് നടക്കും. ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തില്‍ രാവിലെ 9.30 മുതല്‍ 1 മണി വരെയാണ് ക്യാമ്പ്. പൊതുബോധവത്കരണത്തിന്റെ ഭാഗമായി കൂട്ടയോട്ടവും നടത്തും. സംഘം പ്രസിഡണ്ട് എം.പ്രകാശന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ആശുപത്രി ഡോക്ടര്‍മാര്‍, ജീവനക്കാര്‍, ബന്ധുക്കള്‍ എന്നിവര്‍ പങ്കെടുക്കും. ഫോണ്‍: 9961989434, 9544104753.
















